കോപ്പി റൈറ്റിംഗ്, കണ്ടന്റ് റൈറ്റിംഗ് ശിൽപശാല ഓഗസ്റ്റ് 27 ന്

Posted on: August 12, 2016

PRCI-Logo-Big

കൊച്ചി : പിആർസിഐ-യംഗ് കമ്മ്യൂണിക്കേറ്റീവ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കോപ്പി റൈറ്റിംഗിലും കണ്ടന്റ് റൈറ്റിംഗിലും ഏകദിന ശിൽപശാല നടത്തുന്നു. കൊച്ചി വെണ്ണലയിലെ ഉദ്യാൻ കൺവെൻഷൻ സെന്ററിൽ ഓഗസ്റ്റ് 27 ശനിയാഴ്ചയാണ് ശിൽപശാല. പങ്കെടുക്കാൻ താത്പര്യമുള്ളവർ 8136996579 എന്ന മൊബൈൽ നമ്പരിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

പരസ്യമേഖലയിൽ മൂന്നു പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയമുള്ള ആർ.ടി.കുമാർ, നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള പരസ്യനിർമാതാവായ ജോസ്‌ലിൻ ജോൺ, കണ്ടന്റ് റൈറ്റിംഗിലും അനുബന്ധ മേഖലകളിലും ഏറെക്കാലത്തെ പ്രവർത്തന പരിചയമുള്ള നഗീന വിജയൻ, ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ സ്ഥാപനങ്ങൾക്ക് വേണ്ടി കണ്ടന്റ് റൈറ്ററെന്ന നിലയിൽ സ്വതന്ത്രസേവനം നടത്തുന്ന ദിപ സുരേഷ് എന്നിവരും ക്ലാസെടുക്കും.