വോൾട്ടാസ് ഉത്സവകാല ഓഫർ

Posted on: August 12, 2016

Voltas-AC--Big

കൊച്ചി : വോൾട്ടാസ് ഓണത്തോട് അനുബന്ധിച്ച് കേരളത്തിൽ ഉത്സവകാല ഓഫറുകൾ അവതരിപ്പിച്ചു. അഞ്ച് വർഷ ആഘോഷ ഓഫർ അനുസരിച്ച് വോൾട്ടാസ് വിവിധ നിര എയർ കണ്ടീഷണറുകൾക്കായി ആകർഷകമായ വാറന്റി സ്‌കീമുകൾ, കാഷ് ബാക്ക് ഓഫറുകൾ, ഈസി ഫിനാൻസ് പ്ലാനുകൾ എന്നിവയാണ് ഉപയോക്താക്കൾക്കായി നല്കുന്നത്. കൊമേഴ്‌സ്യൽ റെഫ്രിജറേഷൻ ഉത്പന്നങ്ങൾക്ക് ആകർഷകമായ കാഷ്ബാക്ക് ഓഫറുകളുമുണ്ട്. സെപ്റ്റംബർ 15 വരെയാണ് ഉത്സവകാല ഓഫർ കാലാവധി. ഓണക്കാലത്ത് ഇരട്ടയക്കത്തിലുള്ള വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആകർഷകമായ സ്‌ക്രാച്ച് കാർഡ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് എയർ കണ്ടീഷണറുകൾ, എയർ കൂളറുകൾ, വാട്ടർ ഡിസ്‌പെൻസറുകൾ, സ്റ്റെബിലൈസറുകൾ എന്നിവ സ്വന്തമാക്കുന്നതിനും എസികൾക്ക് അഞ്ച് വർഷം വരെ വാറന്റി സ്വന്തമാക്കുന്നതിനും ഓണക്കാല ഓഫറുകളിലൂടെ സാധിക്കും. സ്‌ക്രാച്ച് കാർഡുകൾ വഴി സ്റ്റോറുകളിലേക്ക് പരമാവധി ഉപയോക്താക്കളെ ആകർഷിക്കുകയാണ് ലക്ഷ്യം. ഉപയോക്താക്കൾക്കായി സൗകര്യപ്രദമാകുന്ന രീതിയിൽ എൻബിഎഫ്‌സി, നവീന കാഷ് ബാക്ക് ഓഫറുകൾ, ഉപയോക്തൃഫിനാൻസ് പദ്ധതികളും കമ്പനി നല്കുന്നുണ്ടെന്ന് വോൾട്ടാസ് ലിമിറ്റഡ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ പ്രദീപ് ബക്ഷി പറഞ്ഞു.