ടാറ്റാ എഐഎ ലൈഫ് മണി ബാക്ക് പ്ലസ് പോളിസി

Posted on: May 7, 2015

TATA-AIA-Life-Insurance-Log

കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസ് ഹ്രസ്വകാല, ദീർഘകാല മണി ബാക്ക് വ്യവസ്ഥയും ബോണസും ഉൾപ്പെടുന്ന മണി ബാക്ക് പ്ലസ് പോളിസി അവതരിപ്പിച്ചു. അഷ്വർ ചെയ്യുന്ന തുകയുടെ 130 ശതമാനം വരെയാണ് ബോണസ് സഹിതം കമ്പനി വാഗ്ദാനം ചെയ്യുന്ന റിട്ടേൺ. പോളിസി കാലാവധിയുടെ പകുതി കാലമേ പ്രീമിയം അടയ്‌ക്കേണ്ടതുള്ളൂ. അപകട മരണത്തിന് ബിൽട്ട് ഇൻ ഡബിൾ കവറേജുമുണ്ട്.

അഷ്വർ ചെയ്യുന്ന തുകയുടെ 20 ശതമാനം ഇടക്കാല സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ മൂന്ന് നിശ്ചിത സമയ ഗഡുക്കളായി പോളിസി ഉടമയ്ക്കു ലഭിക്കും. മച്യൂരിറ്റി ആകുമ്പോൾ സഞ്ചിത ബോണസുൾപ്പെടെ ലംപ്‌സം തുകയും. താത്ക്കാലിക ആവശ്യങ്ങൾക്കു പുറമേ ദീർഘ കാല ലക്ഷ്യങ്ങൾക്കും ഉപകരിക്കുന്നതാണ് മണി ബാക്ക് പ്ലസ് പോളിസിയെന്ന് ടാറ്റാ എഐഎ ലൈഫ് ഡെപ്യൂട്ടി സിഇഒ രവി വിശ്വനാഥ് പറഞ്ഞു.