കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ബജാജ് അലയൻസ് യംഗ് അഷ്വർ

Posted on: April 2, 2015

Bajaj-Allianz-Young-Assure-

കൊച്ചി : കുട്ടികളുടെ ജീവിതത്തിലെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ചെലവുകൾ നിറവേറ്റാൻ ഉതകുന്ന യംഗ് അഷ്വർ എന്ന ഇൻഷുറൻസ് പദ്ധതി ബജാജ് അലയൻസ് അവതരിപ്പിച്ചു.

യംഗ് അഷ്വർ പദ്ധതിയിൽ ചേർന്നശേഷം രക്ഷാകർത്താവിന് മരണം സംഭവിക്കുന്നപക്ഷം മരണാനുകൂല്യം നൽകുന്നതിനു പുറമേ തുടർന്ന് പോളിസി തുക അടയ്ക്കാതെ തന്നെ പദ്ധതി പ്രകാരമുള്ള നിശ്ചിത ആനുകൂല്യങ്ങളും ലഭ്യമാക്കും. അപകടമോ മറ്റോ മൂലം ജീവനശേഷി നഷ്ടമായാലും പോളിസി അടയ്ക്കുന്നതിൽനിന്ന് ഒഴിവു നൽകും.

പദ്ധതി കാലാവധി പൂർത്തിയാകുമ്പോൾ, ചുരുങ്ങിയത് ഒരു ലക്ഷം രൂപ മുതൽ ആനുകൂല്യം ഉറപ്പാക്കുന്ന തരത്തിലുള്ള വിവിധ കാലാവധികളും പ്രീമിയം നിരക്കുകളുമാണുള്ളത്. മൂന്നു തരം ബോണസുകളും ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. 10,15,20 വർഷങ്ങളാണ് കാലാവധി. 18 വയസ് മുതൽ 50 വയസ് വരെയുള്ളവർക്ക് പോളിസിയെടുക്കാം.

വിദ്യാഭ്യാസച്ചെലവും മറ്റും എല്ലാ പരിധികളും ലംഘിക്കുന്ന സാഹചര്യത്തിൽ തങ്ങൾക്ക് അപമൃത്യുവോ അപകടമോ ഉണ്ടായാൽപ്പോലും കുട്ടികളുടെ ഭാവി സുരക്ഷിതമായിരിക്കണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് യംഗ് അഷ്വർ വലിയ ആശ്വാസമാകുമെന്ന് ബജാജ് അലയൻസ് എംഡിയും സിഇഒയുമായ അനുജ് അഗർവാൾ പറഞ്ഞു.