ലാപ്‌സായ പോളിസികൾ സജീവമാക്കാൻ ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസ്

Posted on: March 5, 2015

TATA-AIA-Life-Insurance-Log

കൊച്ചി : തവണ അടയ്ക്കാതെ ലാപ്‌സായിപ്പോയ പോളിസികൾ പുനർജീവിപ്പിക്കാൻ ടാറ്റാ എ ഐ എ ലൈഫ് ഇൻഷുറൻസ് കമ്പനി പത്യേക പദ്ധതി ആവിഷ്‌കരിച്ചു. 2012 ഏപ്രിൽ മുതൽ 2015 ജനുവരി വരെയുള്ള കാലത്ത് യഥാസമയം തവണ അയ്ക്കാത്തതിന്റെ പേരിൽ നിർജ്ജീവമായിപ്പോയ പോളിസികൾ വ്യവസ്ഥകൾക്കു വിധേയമായി വീണ്ടും സജീവമാക്കാനുള്ള അവസരം മാർച്ച് 31 വരെ ലഭ്യമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. പലിശ ഈടാക്കാതെ തന്നെ മുടങ്ങിപ്പോയ തവണ അടയ്ക്കാൻ അനുവദിക്കും, പുതുതായി ആരോഗ്യ പരിശോധനാ സർട്ടിഫിക്കറ്റും വേണ്ടിവരില്ല.

എസ് എം എസ് അഥവാ ഇ മെയിൽ വഴി മുൻകൂട്ടി തീയതിയും സമയവും നിശ്ചയിച്ചശേഷം ഇടപാടുകാർക്ക് ശാഖകളിലെത്തി വിവിധ സേവനങ്ങൾ തേടാനും പുതിയ പദ്ധതികളെപ്പറ്റി മനസിലാക്കാനും കമ്പനി അവസരമൊരുക്കിയിട്ടുണ്ടെന്ന് ചീഫ് ഓപറേറ്റിംഗ് ഓഫീസർ അമിതാഭ് വർമ്മ അറിയിച്ചു. ആവശ്യമുള്ള പക്ഷം ഇടപാടുകാർക്ക് ഓരോ മാസവും ഇപ്രകാരം ശാഖകളിൽനിന്നുള്ള സേവനം ലഭിക്കും.