ഹെൽമെറ്റ് ധരിക്കാത്ത ഇരുചക്രവാഹനയാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ല

Posted on: February 26, 2015

Helmetless-2-wheeler-journe

തിരുവനന്തപുരം : ഇരുചക്ര വാഹന ഉടമകൾക്ക് ഇൻഷുറൻസ് ഉണ്ടെങ്കിൽ പോലും അപകടസമയത്ത് ഹെൽമെറ്റ് ധരിച്ചിട്ടില്ലെങ്കിൽ ഇൻഷുറൻസിന് അപേക്ഷിക്കാനോ തുക ലഭിക്കാനോ ഉള്ള സാധ്യത ഉടനെ ഇല്ലാതാകും. കേന്ദ്ര മോട്ടോർ വാഹനനിയമത്തിൽ ഇത്തരം ഒരു നിയമ ഭേദഗതി ഉടനെ ഉണ്ടാകും.

ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചശേഷം അപകടത്തിൽപ്പെട്ടാൽ അത് ഇരുചക്രവാഹനം ഓടിക്കുന്ന ആളിന്റെ അനാസ്ഥയായി കണക്കാക്കണമെന്ന് ഭേദഗതി വിഭാവനം ചെയ്യുന്നു. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 140 മുതൽ 146 വരെ വകുപ്പുകളിലാണ് ഇത്തരം ഒരു ഭേദഗതി വരുന്നത്. കോടതികളിലെയും മോട്ടോർ അപകട ട്രൈബ്യൂണലിന്റെയും നേരത്തെയുള്ള വിധികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ഇത്തരമൊരു ഭേദഗതി വരുത്തുന്നതെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ ആർ. ശ്രീലേഖ ഐ പി എസ് അറിയിച്ചു.