18
Thursday
April 2024
April 2024
അസിം പ്രേംജി എച്ച്ഡിഎഫ്‌സി ലൈഫിന്റെ ഓഹരി വാങ്ങി
Posted on: December 22, 2014
പ്രേംജി ഇൻവെസ്റ്റ് എച്ച്ഡിഎഫ്‌സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ 0.95 ശതമാനം ഓഹരികൾ വാങ്ങി. 10 രൂപ മുഖവിലയുള്ള 1,89,51,361 ഓഹരികളാണ് ഓഹരി ഒന്നിന് 105 രൂപ പ്രകാരം പ്രേംജി ഇൻവെസ്റ്റ് വാങ്ങിയത്.
ഓഹരിക്കൈമാറ്റം പൂർത്തിയാകുമ്പോൾ എച്ച്ഡിഎഫ്‌സിക്ക് 71.42 ശതമാനവും സ്റ്റാൻഡേർഡ് ലൈഫിന് 26 ശതമാനവും ഓഹരിപങ്കാളിത്തമുണ്ടാകും. വിപ്രോ ചെയർമാൻ അസിം പ്രേംജിയുടെ സ്വകാര്യ നിക്ഷേപ സ്ഥാപനമാണ് പ്രേംജി ഇൻവെസ്റ്റ്.
TAGS: Azim Premji | HDFC Life | HDFC Ltd | HDFC Standard Life Insurance | Premji Invest | Stake Sale | Standard Life Plc | Wipro |
News in this Section