ബജാജ് അലയൻസ് ലൈഫിൽ സ്‌പെഷൽ റിവൈവൽ കാമ്പയിൻ

Posted on: December 10, 2014

Bajaj-Allianz-Life-Big

മുടങ്ങിയ ലൈഫ് ഇൻഷൂറൻസ് പോളിസികൾ പുതുക്കുകയും ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബജാജ് അലയൻസ് ലൈഫ് സ്‌പെഷൽ റിവൈവൽ കാമ്പയിൻ ആരംഭിച്ചു. നിശ്ചിത കാലയളവിൽ ഉൾപ്പെടുന്ന പരമ്പരാഗത ലൈഫ് ഇൻഷുറൻസ് പോളിസികൾക്കായാണ് ഈ കാമ്പയിൻ. ഈ മാസാവസാനം വരെ തുടരുന്ന കാമ്പയിൻ തുടർന്നും ദീർഘിപ്പിക്കാനും സാധ്യതയുണ്ട്.

ഈ കാമ്പയിൻ പ്രകാരം പലിശയിൽ 50 ശതമാനം വരെ ഇളവു ലഭിക്കും. പരിരക്ഷ തുടരുന്ന ഈ പോളിസികൾക്ക് അതു ലാപ്‌സായ കാലത്തെ നികുതി ആനുകൂല്യങ്ങൾ, ബോണസ് തുടങ്ങിയവയ്ക്കും അർഹതയുണ്ടാകും.

കഴിഞ്ഞ വർഷം ബജാജ് ലൈഫ് ഇൻഷൂറൻസ് 185,056 പോളിസികളാണ് വിവിധ സന്ദർഭങ്ങളിലായി നടത്തിയ എട്ടു മാസത്തെ കാമ്പയിനിടെ പുതുക്കിയത്. ഈ വർഷം കൂടുതൽ മെച്ചപ്പെട്ട പ്രതികരണം ലഭിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ 33,805 പോളിസികളാണ് പുതുക്കിയിട്ടുള്ളതെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷൂറൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അനൂജ് അഗർവാൾ ചൂണ്ടിക്കാട്ടി.