ചോയിസ്‌നെറ്റുമായി കാനറ എച്ച് എസ് ബി സി ഒബിസി ലൈഫ്

Posted on: October 16, 2014

Canara-HSBC-Oriental-Bank-L

ബാങ്കഷ്വറൻസ് സേവനങ്ങൾ ഓൺലൈനിൽ ഇന്റഗ്രേറ്റ് ചെയ്യുന്ന ചോയിസ്‌നെറ്റ് പോർട്ടലുമായി കാനറ എച്ച് എസ് ബി സി ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇൻഷ്വറൻസ് കമ്പനി. പാർട്ണർ ബാങ്കുകളുടെ ഇൻട്രാനെറ്റുമായി എംബഡ് ചെയ്തിരിക്കുന്ന ഈ പോർട്ടൽ ലൈഫ് ഇൻഷ്വറൻസ് പോളിസികളെക്കുറിച്ച് സമഗ്രവിവരങ്ങൾ ഇടപാടുകാർക്ക് നൽകാൻ ബാങ്ക് ജീവനക്കാരെ പ്രാപ്തരാക്കുന്നു.

ബാങ്ക് ശാഖകളുമായി നേരിട്ട് ഇടപെടാൻ താത്പര്യം കൂടുതലുള്ള കാനറ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് ഇടപാടുകാരെ പ്രധാനമായും ലക്ഷ്യമിട്ടാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ ഓൺലൈൻ പോർട്ടൽ ഇൻഷ്വറൻസ് പോളിസിയുടെ വിശദാംശങ്ങളും അപേക്ഷയുടെ പുരോഗതിയും ബാങ്ക് ജീവനക്കാർക്ക് എളുപ്പം ലഭ്യമാക്കുന്നു ചോയിസ്‌നെറ്റ്. കാനറ ബാങ്കിന്റെയും ഒബിസിയുടെയും കോർബാങ്കിംഗ് സേവനം വഴി ഇൻഷ്വറൻസ് സേവനങ്ങൾക്ക് നേരിട്ട് പണമടയ്ക്കാനും ഈ പോർട്ടൽ അവസരമൊരുക്കുന്നു.