ബജാജ് അലയൻസ് ലൈഫ് : വ്യക്തിഗത പ്രീമിയത്തിൽ 24 ശതമാനം വർധന

Posted on: November 7, 2018

കൊച്ചി : ബജാജ് അലയൻസ് ലൈഫ് നടപ്പ് സാമ്പത്തികവർഷത്തിന്റെ രണ്ടാം ക്വാർട്ടറിൽ പുതിയ വ്യക്തിഗത പ്രീമിയത്തിൽ 24 ശതമാനം വർധന കൈവരിച്ചു.  പരമ്പരാഗത വ്യക്തിഗത ഇന്‍ഷുറന്‍സുകളുടെ രംഗത്ത് 39 ശതമാനം വളര്‍ച്ചയും കമ്പനി കൈവരിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെ ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പിന്തുണ നല്‍കും വിധം നിരവധി നവീന പദ്ധതികളും സേവനങ്ങളുമാണ് തങ്ങള്‍ ആവിഷ്‌ക്കരിച്ചതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ തരുണ്‍ ചുംഗ് പറഞ്ഞു. ഈ നീക്കങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കിടയില്‍ വിജയം കൈവരിച്ചതിന്റെ സൂചനകളാണ് ഈ ത്രൈമാസ ഫലങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ യുലിപ് മേഖലയില്‍ കമ്പനിയുടെ നേതൃസ്ഥാനം തുടരുകയാണ്. കമ്പനിയുടെ പുതുതലമുറ യൂലിപ് ബജാജ് അലയന്‍സ് ലൈഫ് ഗോള്‍ അഷ്വര്‍ പുറത്തിറക്കി ഒന്‍പതു മാസങ്ങള്‍ക്കിടയില്‍ 16,000 ത്തില്‍ ഏറെ പോളിസികളാണ് വില്പന നടത്തിയത്. 146 കോടി രൂപയിലേറെ പ്രതിവര്‍ഷ പ്രീമിയവും ഇതിലൂടെ കൈവരിക്കുകയുണ്ടായി.