പ്രളയബാധിത ജില്ലകളിൽ ബജാജ് അലയൻസ് ക്ലെയിംസ് ഓൺ വീൽസ്

Posted on: September 11, 2018

കൊച്ചി : ബജാജ് അലയനൻസ് ജനറൽ ഇൻഷുറൻസ് പ്രളയ ബാധിത ജില്ലകളിൽ മൊബൈൽ സർവീസ് ആരംഭിച്ചു. പ്രളയ ബാധിത മേഖലകളിലെ പോളിസി ഉടമകളെ നേരിട്ട് കണ്ട്, ഇൻഷുറൻസ് സംബന്ധമായ പ്രശ്‌നങ്ങൾക്ക് സത്വര പരിഹാരം ഉണ്ടാക്കുകയാണ് ക്ലെയിംസ് ഓൺവീൽസിന്റെ ലക്ഷ്യം. നാലു വാഹനങ്ങൽ പ്രളയ ബാധിത ജില്ലകളിൽ പര്യടനം നടത്തും. പോളിസി ഉടമകളുടെ ക്ലെയിമുകൾക്ക് തൽക്ഷണം പരിഹാരം ഉണ്ടാക്കി പ്രതിദിനം 120 കിലോമീറ്ററാണ് ഓരോ വാഹനവും സഞ്ചരിക്കും.

ക്ലെയിമുകളെപ്പറ്റി മൊബൈൽ സർവീസ് കേന്ദ്രങ്ങളിൽ നിന്ന് വിവരം ലഭിച്ചാലുടൻ കമ്പനിയുടെ ക്ലെയിം ടീം പ്രസ്തുത സ്ഥലത്തെത്തി അതിവേഗം ക്ലെയിമുകൾ സെറ്റിൽ ചെയ്യും. എറണാകുളം, തൃശൂർ, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, കോട്ടയം, പാലക്കാട്, ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും മൊബൈൽ സർവീസ് വാഹനങ്ങൾ എത്തും.

ആദ്യ ദിനം 100 ലേറെ ക്ലെയിമുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംശയ നിവാരണത്തിനും രജിസ്‌ട്രേഷന് പോളിസി ഉടമകളാണ് മൊബൈൽ സർവീസ് കേന്ദ്രങ്ങളിൽ എത്തുന്നത്. ഏറ്റവും ഭീകരമായ പ്രളയ ദുരന്തത്തിൽ അകപ്പെട്ട കേരളീയരെ സഹായിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ബജാജ് അലയൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തപൻ സിംഖേൽ പറഞ്ഞു.