ഫ്യൂച്ചർ ജനറാലി പോളിസികൾ പുനരുജ്ജീവിപ്പിക്കൽ പദ്ധതി

Posted on: September 7, 2018

കൊച്ചി : മുടങ്ങിക്കിടക്കുന്ന പോളിസികൾ പിഴയൊടുക്കാതെ പുനരുജ്ജീവിപ്പിക്കാൻ ഫ്യൂച്ചർ ജനറാലി ലൈഫ് ഇൻഷ്വറൻസ് അവസരം നൽകും. പ്രത്യേക സ്‌കീം പ്രകാരം 2000 രൂപ വരെയുള്ള പിഴപ്പലിശ ഒഴിവാക്കും.

പ്രീമിയം തുക മാത്രം നൽകിയാൽ മതി. സെപ്റ്റംബർ 30 വരെ ഈ ആനുകൂല്യം ലഭിക്കും. ഫ്യൂച്ചർ ജനറാലി സർവീസ് ബ്രാഞ്ചുകൾക്ക് പുറമെ എസ്ബിഐ, ആക്‌സിസ് ബാങ്ക് ശാഖകളിലും തുക സ്വീകരിക്കും.

TAGS: Future Generali |