ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ഓണ്‍ലൈന്‍ യുലിപ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി

Posted on: September 7, 2018

കൊച്ചി : ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓണ്‍ലൈന്‍ യുലിപ് വിഭാഗത്തില്‍ 120 കോടി രൂപയുടെ ആദ്യ പ്രീമിയം നേടി ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ഏഴുമാസക്കാലയളവില്‍ കമ്പനി 12,000 പോളിസികളാണ് വിറ്റത്.

2018 ഫെബ്രുവരിയില്‍ പുറത്തിറക്കിയ ഓണ്‍ലൈന്‍ യുലിപ് പദ്ധതിയായ ബജാജ് അലയന്‍സ് ലൈഫ് ഗോള്‍ അഷ്വറന്‍സാണ് കമ്പനിക്ക് ഈ നേട്ടമുണ്ടാക്കി കൊടുത്തത്. മോര്‍ട്ടാലിറ്റി ചാര്‍ജ് തിരിച്ചുകൊടുക്കുന്ന സവിശേഷതയോടെയാണ് കമ്പനി ഈ ഉത്പന്നം പുറത്തിറക്കിയിട്ടുള്ളത്.

പോളിസി ഉടമയ്ക്ക് പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലൈഫ് കവറിനു മുടക്കിയ ചെലവ് തിരികെ ലഭിക്കുന്നു. ഇതുവഴി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഉയര്‍ന്ന തുക പോളിസി ഉടമയ്ക്കു ലഭ്യമാകുന്നു.

ഏറ്റവും കൂടുതല്‍ വില്‍പ്പന മഹാരാഷ്ട്രയിലാണ്, 1200 എണ്ണം. കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ഈ പോളിസി വാങ്ങിയവരില്‍ 55 ശതമാനവും 26-35 വയസിനിടയിലുള്ളവരാണ്.

തങ്ങളുടെ ജീവിത ലക്ഷ്യങ്ങള്‍ നേടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മൂല്യാധിഷ്ഠിത നിക്ഷേപപദ്ധതിയാണ് മോര്‍ട്ടാലിറ്റി ചാര്‍ജ് തിരികെ നല്‍കുന്ന ബജാജ് അലയന്‍സ് ലൈഫ് ഗോള്‍ അഷ്വറന്‍സ് യുലിപ് പദ്ധതിയെന്ന് ബജാജ് അലയന്‍സ് ലൈഫ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ഛുഗ് പറഞ്ഞു.