എൽഐസി തിരുവനന്തപുരം ഡിവിഷനിൽ ഇൻഷ്വറൻസ് വാരാഘോഷം

Posted on: September 3, 2018

തിരുവനന്തപുരം : ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഇൻഷുറൻസ് വാരാഘോഷം കെടിഡിസി ചെയർമാൻ എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഡിവിഷനിലെ സിറ്റി ബ്രാഞ്ച് ഓഫീസിലായിരുന്നു പരിപാടി.

രാജ്യത്തെ ഏറ്റവും മികച്ച പൊതുമേഖല സ്ഥാപനങ്ങളിൽ മുൻപന്തിയിലാണ് എൽഐസിയെന്ന് എം വിജയകുമാർ പറഞ്ഞു. സാമൂഹ്യസുരക്ഷയിൽ എൽഐസി നൽകി വരുന്ന സംഭാവനകളെ അദേഹം ശ്ലാഘിച്ചു.

കേരളത്തിലെ പ്രളയക്കെടുതി കണക്കിലെടുത്ത് ആർഭാടങ്ങൾ ഒഴിവാക്കിയാണ് എൽഐസി ഇക്കുറി ഇൻഷ്വറൻസ് വാരം നടത്തിയത്. വിശിഷ്ട ഉപഭോക്താവായ ഡോ. പ്രേം കുമാറിനെ ചടങ്ങിൽ ആദരിച്ചു. സീനിയർ ബ്രാഞ്ച് മാനേജർ എസ് രാജ്കുമാർ അധ്യക്ഷ പ്രസംഗം നടത്തി. അഡ്മിനിസ്‌ട്രേഷൻ മാനേജർ സുധാകരൻ സ്വാഗവും അസിസ്റ്റന്റ് മാനേജർ കെ സുരേഷ് നന്ദിയും പറഞ്ഞു.

TAGS: LIC | LIC Tvm Division |