എയർഇന്ത്യയ്ക്ക് 26.75 മില്യൺ ഡോളർ പ്രീമിയം

Posted on: September 28, 2014

Airindia-Dreamliner-big

എയർഇന്ത്യയുടെ 132 വിമാനങ്ങൾക്കുള്ള ഇൻഷുറൻസ് പ്രീമിയം 26.75 മില്യൺ ഡോളർ. 108 വിമാനങ്ങൾ എയർഇന്ത്യയുടേതും 17 എണ്ണം എയർഇന്ത്യ എക്‌സ്പ്രസിന്റേതും 7 എണ്ണം അലയൻസ് എയറിന്റേതുമാണ്. മുൻവർഷത്തേക്കാൾ 15 ശതമാനം അധികമാണ് പ്രീമിയം. ഈ വർഷം നടന്ന നാലു വിമാനദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ 25 ശതമാനം അധികം പ്രീമിയമാണ് ഇൻഷുറൻസ് കമ്പനികൾ ആവശ്യപ്പെട്ടത്. പിന്നീട് 15 ശതമാനമായി ഒത്തുതീർപ്പിലെത്തുകയായിരുന്നു.

ന്യൂ ഇന്ത്യ അഷ്വറൻസിന്റെ നേതൃത്വത്തിലുള്ള പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ കൺസോർഷ്യമാണ് ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം ഇൻഷുറൻസ് പുതുക്കിയത്. ലോയ്ഡ്‌സ് സിൻഡിക്കേറ്റാണ് റീ ഇൻഷുറൻസ് കവറേജ് നൽകുന്നത്.