സ്റ്റാർ കാർഡിയാക് കെയർ ഇൻഷുറൻസ് പോളിസി കുറഞ്ഞ നിരക്കിൽ

Posted on: May 30, 2018

കൊച്ചി : സ്റ്റാർ ഹെൽത്ത് പ്രായമനുസരിച്ച് പ്രീമിയത്തിൽ 28-40 ശതമാനം കുറവു വരുത്തി സ്റ്റാർ കാർഡിയാക് കെയർ ഇൻഷുറൻസ് പോളിസി പരിഷ്‌കരിച്ചു. ഹൃദ്രോഗം, അപകടം, മറ്റ് ഹൃദ്രോഗ ഇതര രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള ആശുപത്രി പ്രവേശനവും ഡേ കെയർ പ്രൊസീജിയറും ഈ പോളിസിയിൽ കവർ ചെയ്യുന്നുണ്ട്.

ഔട്ട്‌പേഷ്യന്റ് ചികിത്സാച്ചെലവ്, അപകടമരണം എന്നിവയ്ക്കും ഇൻഷുറൻസ് കവറേജ് നൽകുന്നുണ്ട്. ഇതിനു പുറമേ എല്ലാത്തരം ഡേ കെയർ പ്രൊസീജിയറിനും കവറേജ് ലഭ്യമാക്കിയിട്ടുണ്ട്. 2013 ലാണ് സ്റ്റാർ ഹെൽത്ത് ആദ്യമായി സ്റ്റാർ കാർഡിയാക് കെയർ ഇൻഷുറൻസ് പോളിസി വിപണിയിലെത്തിച്ചത്. ബൈപാസ് ഉൾപ്പെടെയുള്ള ഹൃദ്രോഗ ചികിത്സയ്ക്കുള്ള കവറേജാണ് അന്നു ലഭ്യമാക്കിയിരുന്നത്.

കഴിഞ്ഞ അഞ്ചുവർഷമായി സ്റ്റാർ കാർഡിയാക് കെയർ ഇൻഷുറൻസ് പോളിസിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2017-18 ൽ ഈ പോളിസിയുടെ വിൽപനയിൽ മുൻവർഷത്തേക്കാൾ 27.5 ശതമാനം വർധനയുണ്ടായി. ഉപയോക്താക്കളുടെ ആവശ്യം കണക്കിലെടുത്തുള്ള ഉത്പന്നങ്ങൾ വികസിപ്പിക്കുകയാണ് സ്റ്റാർ ഹെൽത്തിന്റെ ലക്ഷ്യം. ഇതോടൊപ്പം വിപണി ആവശ്യമനുസരിച്ച് കാലോചിതമായി അവയെ മെച്ചപ്പെടുത്താനും കമ്പനി പ്രത്യേകം ശ്രദ്ധിക്കുന്നുവെന്ന് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. എസ്. പ്രകാശ് പറഞ്ഞു.