ഗോ ആക്ടീവ് ആരോഗ്യ ഇൻഷുറൻസ് പ്ലാനുമായി മാക്‌സ് ബൂപ

Posted on: March 7, 2018

കൊച്ചി : മാക്‌സ് ബൂപ, പുതിയ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ, ഗോ ആക്ടീവ്, അവതരിപ്പിച്ചു. പ്രതിദിന ആരോഗ്യ ആവശ്യങ്ങൾക്കുവേണ്ടി ഉള്ളതാണ് പുതിയ പ്ലാൻ. പ്രീമിയം പ്ലാൻ അടിത്തറയിൽ രൂപം കൊടുത്ത തികച്ചും പണരഹിത ഒപിഡി ഉത്പന്നനമാണിത്. വ്യക്തിഗത ആരോഗ്യ പരിശീലനമാണ് മറ്റൊന്ന്. ഹെൽത്ത് സ്‌കോർ കൈവരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ 20 ശതമാനം പ്രീമിയം ഡിസ്‌കൗണ്ട് ലഭിക്കും.

ഹെൽത്ത് കോച്ചിങ്ങ് വിവരങ്ങൾ ഒരു ആപ്പിലൂടെയാണ് ലഭിക്കുക. ഗോ ആക്ടീവ് ഉടമകൾക്ക് ഒന്നാം പോളിസി വർഷ ബേ്‌സ് പ്രീമിയത്തിൽ 10 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. വർധിച്ചു വരുന്ന മെഡിക്കൽ ചെലവുകൾക്കായി നീക്കിവയ്ക്കുന്ന തുക ഇപ്പോൾ മതിയാകുമെങ്കിലും പത്തുകൊല്ലത്തിനുശേഷം അതു മതിയാകാതെ വരും. ഇതു നേരിടാൻ മാക്‌സ് ബൂപ ഫലപ്രദമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇൻഷ്വറൻസ് തുകയിൽ 10 ശതമാനം ഗാരന്റീഡ് വർധന.

പോളിസി ടേമിന്റെ ഒന്നാം ദിനം മുതൽ, ഉടമകൾക്ക് സൗജന്യമായി 2500 രൂപ വരെയുള്ള ഫുൾബോഡി ചെക്ക് അപ് ആണ് മറ്റൊരു ആകർഷണീയ ഘടകം. അഞ്ച് ഇന്ത്യക്കാരിൽ ഒരാൾ വീതം ജീവിത ശൈലി രോഗങ്ങൾക്ക് അടിമയാണെങ്കിലും ആരോഗ്യ ഇൻഷുറൻസിനെപ്പറ്റി അവരൊന്നും ബോധവാന്മാരല്ലെന്ന് മാക്‌സ് ബൂപ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആഷിഷ് മെഹ്‌റോത്ര പറഞ്ഞു. സാനിയ മിർസ ആണ് ഗോ ആക്ടീവിന്റെ ബ്രാൻഡ് അംബാസഡർ. ആദ്യ പോളിസി ഉടമയും സാനിയ ആണ്.