ലൈഫ് ഗോൾ അഷ്വർ പദ്ധതിയുമായി ബജാജ് അലയൻസ്

Posted on: February 20, 2018

കൊച്ചി : ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് നിക്ഷേപനേട്ടവും പരമാവധി ലൈഫ് കവറും നൽകുന്ന പുതുതലമുറ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പദ്ധതിയായ ലൈഫ് ഗോൾ അഷ്വർ പുറത്തിറക്കി. പോളിസി കാലാവധി പൂർത്തിയാക്കുമ്പോൾ ലൈഫ് കവറേജിനായി ഉപയോഗിച്ച് മോർട്ടാലിറ്റി ചാർജ് പോളിസി ഉടമയ്ക്കു തിരികെ നൽകുന്നതാണ് ഈ പദ്ധതിയുടെ ഒരു സവിശേഷത. ഇതുവഴി പോളിസി ഉടമയ്ക്കു കൂടുതൽ മച്യൂരിറ്റി തുക ലഭിക്കുന്നു.

മച്യൂരിറ്റിത്തുക അഞ്ചുവർഷത്തെ ഗഡുവായി സ്വീകരിക്കുന്ന പോളിസി ഉടമയ്ക്ക് റിട്ടേൺ എൻഹാൻസർ ഗുണവും ലഭിക്കുന്നു. മാത്രവുമല്ല, ഗഡുവായി വാങ്ങാത്തവർഷത്തിൽ ഗഡുവിന്റെ 0.5 ശതമാനം അധികമായി ലഭിക്കുകയും ചെയ്യുന്നു. ഈ കാലയളവിൽ പോളിസി ഉടമയ്ക്ക് ഇഷ്ടമുള്ള ഫണ്ടിൽ തുക സൂക്ഷിക്കുകയും ചെയ്യാം.

ഇൻഷുറൻസ് വ്യവസായത്തിൽ ഈ പുതു തലമുറ യുലിപ് വൻമാറ്റത്തിനു വഴി തെളിക്കുമെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ തരുൺ ഛുഗ് പറഞ്ഞു. വലിയ ജീവിത ലക്ഷ്യങ്ങൾ വയ്ക്കുന്ന ഇന്നത്തെ തലമുറ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന നിക്ഷേപങ്ങളാണ് തേടുന്നത്. അതേസമയം സൗകര്യപ്രദവും മൂല്യമുള്ളതുമായിരിക്കണം. പുതുതലമുറ നിക്ഷേപകർക്ക് ഈ പുതിയ ഉത്പന്നം സുശക്തമായ ഒന്നായിരിക്കുമെന്ന് തരുൺ ഛുഗ് അഭിപ്രായപ്പെട്ടു.