പോളിസി ബസാർ ആരോഗ്യ ഇൻഷുറൻസ് ബോധവത്കരണ പരിപാടി

Posted on: February 16, 2018

കൊച്ചി : പോളിസി ബസാർ ഡോട്ട് കോം, പുതിയൊരു ആരോഗ്യ ഇൻഷുറൻസ് ബോധവൽക്കരണ പരിപാടിക്കു തുടക്കം കുറിച്ചു. ആകസ്മികമായി ആരോഗ്യ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോൾ, അതിനെ എങ്ങിനെ നേരിടാമെന്ന് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഉദ്ദേശ്യം. ടിസ്‌ക ചോപ്ര, പങ്കജ് ത്രിപാതി എന്നീ താരങ്ങളാണ് ബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

ഭീമമായ മെഡിക്കൽ ബില്ലുകൾ മൂലം ഇന്ത്യയിലെ മെഡിക്കൽ ബിൽ നിരക്ക് ഭീതിപ്പെടുത്തുന്ന തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പോളിസി ബസാർ ഡോട്ട് കോം ഹെൽത്ത് ഇൻഷുറൻസ് തലവൻ ധ്രുവ് സരിൻ പറഞ്ഞു. 70 ശതമാനം മെഡിക്കൽ ബില്ലുകളും അടയ്ക്കുന്നത് ഓരോരുത്തരും സ്വന്തം പോക്കറ്റിൽ നിന്നാണ്. ആരോഗ്യ ഇൻഷുറൻസിനെപ്പറ്റി ഭൂരിപക്ഷത്തിനും ധാരണപോലുമില്ലെന്നതാണ് വസ്തുത.

2013 ജനുവരിക്കും 2014 ജൂണിനും ഇടയ്ക്ക് നടത്തിയ ദേശീയ സാമ്പിൾ സർവേ കണ്ടെത്തിയത്. അഞ്ചിൽ ഒരാൾ വീതം ആശുപത്രി ബിൽ അടയ്ക്കാൻ കടം വാങ്ങുന്നു എന്നാണ്. ജീവിതശൈലി രോഗങ്ങളും പാരിസ്ഥിതിക രോഗങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ഏതെങ്കിലും ഒരു ആരോഗ്യ ഇൻഷുറൻസിൽ ചേരുന്നത് അഭികാമ്യമാണെന്നാണ് കമ്പനി അസോസിയേഷൻ ഡയറക്ടർ സായി നാരായണന്റെ അഭിപ്രായം.