ഓട്ടിസം ബാധിച്ചവർക്ക് സ്റ്റാർ സ്‌പെഷ്യൽ കെയർ പോളിസി

Posted on: January 30, 2018

കൊച്ചി : ഓട്ടിസം ബാധിച്ചവർക്ക് ഇൻഷുറൻസുമായി സ്റ്റാർ ഹെൽത്ത്. മൂന്ന് വയസിനും ഇരുപത്തി അഞ്ച് വയസിനും ഇടയിൽ ഓട്ടിസം കെണ്ടത്തിയവർക്ക് മൂന്ന് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് ലഭിക്കും.

മെഡിക്കൽ ആവശ്യങ്ങൾക്ക് സാമ്പത്തിക സഹായം വേണ്ടിയവർക്ക് അത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു പതിറ്റാണ്ട് മുമ്പ് സ്റ്റാർ ഹെൽത്തിന് തുടക്കമിടുന്നതെന്ന് സിഎംഡി വി. ജഗന്നാഥൻ പറഞ്ഞു. ഇക്കാര്യം മനസിൽ വെച്ചാണ് പ്രത്യേകമായ പിന്തുണ വേണ്ടിവരുന്നവർക്കുളള ഇൻഷുറൻസ് പോളിസ് ഒരുക്കുന്നതെന്നും, ഇങ്ങനെ മറ്റ് ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ അവഗണിക്കുന്നതുമായ ആളുകൾക്ക് സഹായം നൽകുന്നതെന്ന് അദേഹം വ്യക്തമാക്കി.

ബിഹേവിയറൽ തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി അടക്കം എല്ലാ ഐപി, ഒപി ട്രീറ്റ്‌മെന്റുകൾക്കും ഇതു പ്രകാരം കവറേജ് ലഭിക്കും. ഇൻപേഷ്യന്റ് വിഭാഗത്തിൽ ഓട്ടിസവുമായി ബന്ധപ്പെട്ട് അപസ്്മാരം, അസ്ഥികോശങ്ങൾക്കുണ്ടാകുന്ന പരിക്കുകൾ, പേശീ സങ്കോചം പരിഹരിക്കാനുള്ള സർജറികൾ, സാംക്രമിക രോഗങ്ങൾ എന്നിവയെല്ലാം ഉൾപ്പെടും.

സ്റ്റാർ സ്‌പെഷ്യൽ കെയർ പോളിസി എടുക്കുന്നതിനായി പ്രത്യേകമായി പ്രീ മെഡിക്കൽ ചെക്കപ്പ് ആവശ്യമില്ല. പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ തന്നെ പോളിസി ലഭിക്കും.