ബജാജ് അലയൻസ് കൊച്ചിയിൽ സമ്പൂർണ വനിതാ ശാഖ തുറന്നു

Posted on: January 29, 2018

കൊച്ചി : ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കൊച്ചി രവിപുരത്ത് കോസ്റ്റൽ ചേംബേഴ്‌സിൽ സമ്പൂർണ വനിതാ ശാഖ തുറന്നു. പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ വനിതകൾക്കുള്ള സ്വാധീനം കണക്കിലെടുത്താണ് സമ്പൂർണ വനിതാ ബ്രാഞ്ച് ആരംഭിക്കുന്നതെന്ന് ബജാജ് അലയൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തപൻ സിംഘൽ പറഞ്ഞു. ഫെഡറൽ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശാലിനി വാര്യരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കൊച്ചി മേഖലയിൽ ബജാജ് അലയൻസ് അടുത്തിടെ 30 വിർച്വൽ ഓഫീസുകൾ തുറന്നിട്ടുണ്ട്. അടുത്ത ആറു മാസത്തിനുള്ളിൽ 15 ഓഫീസുകൾ കൂടി തുറക്കും. പോളിസി മുതൽ ക്ലെയിം സെറ്റിൽമെന്റ് വരെയുള്ള സേവനങ്ങൾ ഇടപാടുകാരുടെ വീട്ടുപടിക്കൽ മൊബൈൽ ആപ്ലിക്കേഷൻ വഴി എത്തിക്കുന്ന ഡിജിറ്റൽ സംവിധാനമാണ് വിർച്വൽ ഓഫീസ്. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന് രാജ്യത്ത് 173 ഓഫീസുകളും 32 വനിതാ ശാഖകളും 1048 വിർച്വൽ ഓഫീസുകളുമാണുള്ളത്.

TAGS: Bajaj Allianz |