ഇൻഷുറൻസ് വ്യവസായം വലിയ വികസനക്കുതിപ്പിലേക്ക്

Posted on: January 28, 2018

കൊച്ചി : ഇന്ത്യയിലെ ഇൻഷുറൻസ് വ്യവസായം വലിയ കുതിപ്പിന് തയാറെടുക്കുകയാണെന്ന് ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി പി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. എറണാകുളം ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വലിയ തോതിലുള്ള മാനവശേഷി വികസനം ഇൻഷുറൻസ് മേഖലയിലെ തൊഴിൽ സാധ്യതകൾ ഉയർത്തുമെന്നും അദേഹം പറഞ്ഞു.

എറണാകുളം ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പി. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. ചന്ദ്ര ഷെട്ടാർ (ശ്രീലങ്ക), ഡോ. ജോർജ് ഇ. തോമസ്, എറണാകുളം ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി ജോൺ മാത്യു സ്വാഗതവും കൗൺസിൽ അംഗം ഇ.പി. ജോയ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ നിന്നായി ഇരുന്നൂറിലേറെ പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.