കാഷ്മീരിൽ അതിവേഗ സെറ്റിൽമെന്റുമായി ഐസിഐസിഐ പ്രുഡൻഷ്യൽ

Posted on: September 15, 2014

I-C-I-C-I-Prudential-Life-L

ജമ്മു-കാഷ്മീർ പ്രളയത്തിനിരയായവരുടെ ക്ലെയിമുകൾ അതിവേഗം തീർപ്പാക്കാൻ ഐ സി ഐ സി ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി.

പ്രകൃതിദുരന്തം മൂലം വിഷമിക്കുന്ന കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതോടൊപ്പം അനാവശ്യ കടമ്പകൾ ഒഴിവാക്കി അവർക്ക് അതിവേഗ സഹായമേകാനാണ് 24 X 7 ഹെൽപ്പ്‌ലൈൻ സേവനം സഹിതമുള്ള ക്രമീകരണങ്ങൾക്കു കമ്പനി തുടക്കമിട്ടിട്ടുള്ളതെന്ന് ഐ സി ഐ സി ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ കസ്റ്റമർ സർവീസ് – ഓപറേഷൻസ്‌ മേധാവി കൽപ്പന സമ്പത്ത് പറഞ്ഞു. 1860-266-7766 ആണ് ഹെൽപ്പ്‌ലൈൻ നമ്പർ.

ജീവാപായം സംഭവിച്ചവരുടെ നോമിനികൾക്കും അനന്തരാവകാശികൾക്കും ക്ലെയിം സെറ്റിൽമെന്റിനാവശ്യമായ എല്ലാ നിർദേശങ്ങളും ഇതര സഹായങ്ങളും ഒറ്റ വിളിയിൽത്തന്നെ ഇവിടെനിന്നു ലഭിക്കും. ഐ സി ഐ സി ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഏറ്റവും അടുത്തുള്ള ശാഖ വഴിയോ ഇന്റർനെറ്റിലൂടെയോ ([email protected]) ക്ലെയിമിനുള്ള അപേക്ഷ നൽകാവുന്നതാണ്.

അനന്തരാവകാശിയുടെ അപേക്ഷാ പത്രം, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്നുള്ള മരണ സർട്ടിഫിക്കറ്റ് അഥവാ ആശുപത്രിയോ പോലീസോ സൈന്യമോ പുറപ്പെടുവിച്ചിട്ടുള്ള മരണപ്പെട്ടവരുടെ പട്ടിക, അനന്തരാവകാശിയുടെ തിരിച്ചറിയൽ കാർഡിന്റെ കോപ്പി എന്നിങ്ങനെ മൂന്ന് രേഖകളേ ഒപ്പം സമർപ്പിക്കേണ്ടതുള്ളൂ.