ഓൾ ലൈഫ് ഇന്ത്യയിലേക്ക്

Posted on: September 15, 2014

All-Life-Insurance-big

സൗത്ത് ആഫ്രിക്കൻ ഇൻഷുറൻസ് കമ്പനിയായ ഓൾ ലൈഫ് ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. എയ്ഡ്‌സ്, ഡയബെറ്റിക്‌സ് രോഗികൾക്കു ഇൻഷുറൻസ് സംരക്ഷണം ഓഫർ ചെയ്യുന്ന കമ്പനിയാണ് ഓൾ ലൈഫ്. ഇന്ത്യയിൽ ഡയബെറ്റിക് ഇൻഷുറൻസ് പോളിസി പ്രമോട്ട് ചെയ്യാനാണ് കമ്പനിയുടെ ഉദേശം.

2004 ൽ പ്രവർത്തനമാരംഭിച്ച ഓൾ ലൈഫിന്റെ നിക്ഷേപകരിലൊരാളായ ജിം റോത്ത് തന്റെ നിക്ഷേപ സ്ഥാപനമായ ലീപ് ഫ്രോഗ് മുഖേന മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്‌സിലും ശ്രീരാം ക്രെഡിറ്റ് കാപ്പിറ്റലിലും മുതൽമുടക്കു നടത്തിയിട്ടുണ്ട്.