സമ്പൂർണ കവച് 25,000 പേർക്ക് ഇൻഷുറൻസ് പരിരക്ഷ

Posted on: September 10, 2014

Canara-HSBC-Oriental-Bank-L

കാനറ എച്ച് എസ് ബി സി ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇൻഷുറൻസ് കഴിഞ്ഞ അഞ്ചു മാസത്തിനിടെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന 25,000-ൽ അധികം പേർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി. ഈ വിഭാഗത്തിൽ കമ്പനി, ഐആർഡിഎയുടെ ലക്ഷ്യം മറികടന്നു.

ബാങ്ക് അക്കൗണ്ട് ഉള്ള സ്വയംസേവാസംഘങ്ങൾ, മൈക്രോ ക്രെഡിറ്റ് ഗ്രൂപ്പ്, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്, ടെനന്റ് ഫാർമേഴ്‌സ് ഗ്രൂപ്പ് തുടങ്ങിയവർക്കാണ് ബാങ്കഷ്വറൻസ് വഴി ഇൻഷുറൻസ് ഏർപ്പെടുത്തിയത്. സമ്പൂർണ കവച് എന്ന പേരിലുള്ള മൈക്രോ ഇൻഷുറൻസ് പ്രോഡക്ട് ഉപയോഗിച്ച് വളരെ വേഗം അംഗങ്ങളെ ചേർക്കാൻ കഴിഞ്ഞതായി കാനറ എച്ച് എസ് ബി സി ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോൺ ഹോൾഡൻ പറഞ്ഞു.