പ്രീമിയർ ഇൻകം പ്ലാനുമായി കൊട്ടക് ലൈഫ് ഇൻഷുറൻസ്

Posted on: February 23, 2017

സുരേഷ് അഗർവാൾ

കൊച്ചി : കോട്ടക് മഹീന്ദ്ര ഓൾഡ് മ്യൂച്ചൽ ലൈഫ് ഇൻഷുറൻസ് (കോട്ടക് ലൈഫ് ഇൻഷുറൻസ്), കൊട്ടക് പ്രീമിയർ ഇൻകം പ്ലാൻ അവതരിപ്പിച്ചു. ഒരു നിശ്ചിത തുക പ്രീമിയമായി അടയ്‌ക്കേണ്ട സേവിംഗ്‌സ് കം ലൈഫ് ഇൻഷുറൻസ് പ്ലാനാണിത്. പ്രീമിയം അടവ് കാലാവധിക്ക് ശേഷം ഗ്യാരന്റീഡ് ആന്വൽ ഇൻകം പ്ലാൻ, ദീർഘകാല സേവിംഗ്‌സ് എന്നിവയാണ് പ്രത്യേകത. ഗ്യാരന്റീഡ് ആന്വൽ ഇൻകം അധിക ചെലവുകൾ വഹിക്കാൻ സജ്ജമായിരിക്കും. അതേസമയം ലംപ് സം മച്യൂരിറ്റി ബെനിഫിറ്റ്, ഭാവി ചെലവുകൾ നിറവേറ്റുന്നതിന് ഒരു അധിക വരുമാനമാവുകയും ചെയ്യും.

ഭാവി ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രീമിയം അടയ്ക്കൽ കാലാവധി 8 വർഷം, 10 വർഷം, 12 വർഷം എന്നിങ്ങനെ തെരഞ്ഞെടുക്കാം. പ്രീമിയം അടയ്ക്കൽ മോഡ് വാർഷികം, അർധവാർഷികം, ത്രൈമാസം, പ്രതിമാസം എന്നിങ്ങനെയും തെരഞ്ഞെടുക്കാം.ഉപഭോക്താക്കളുടെ ഭാവി ജീവിതച്ചെലവുകൾക്ക് അധിക മൂല്യം ചേർക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രീമിയർ ഇൻകം പ്ലാൻ രൂപകൽപന ചെയ്തിട്ടുള്ളതെന്ന് ഓൾഡ് മ്യൂച്ചൽ ലൈഫ് ഇൻഷുറൻസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ സുരേഷ് അഗർവാൾ പറഞ്ഞു.

കൊട്ടക് പ്രീമിയർ ഇൻകം പ്ലാൻ പോളിസി കാലാവധിയിൽ അക്രൂഡ് സിമ്പിൾ റിവേർഷനറി ബോണസും ടെർമിനൽ ബോണസും നൽകുന്നു. പോളിസി പ്രകാരം പ്രഖ്യാപിക്കുന്ന ബോണസുകൾ പോളിസി കാലാവധിയുടെ അവസാനത്തിലോ പോളിസി സറണ്ടർ ചെയ്യുമ്പോഴോ മരണത്തെ തുടർന്നോ ഒരു ലംപ് സം പേ-ഔട്ടായി പോളിസി ഉടമയ്ക്ക് നൽകുന്നതാണ്.

പ്രീമിയം അടയ്ക്കൽ കാലയളവിൽ ഇൻഷുർ ചെയ്തയാൾ അപ്രതീക്ഷിതമായി മരണപ്പെട്ടാൽ സം അഷ്വേർഡ് ഓൺ ഡെത്ത് പ്ലസ് അക്രൂഡ് സിമ്പിൾ റിവേർഷനറി ബോണസ്, പ്ലസ് ടെർമിനൽ ബോണസ് എന്നീ ആനുകൂല്യങ്ങൾ ലഭ്യമാണ്.