തത്സമയം പോളിസി നൽകാനാവുന്ന പോർട്ടലുമായി സ്റ്റാർ ഹെൽത്ത്

Posted on: December 9, 2016

Star-Health-Logo-Big

കൊച്ചി : സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് ഏജന്റുമാർക്ക് തത്സമയം ഇടപാടുകാർക്കു പോളിസി പ്രൊപ്പോസൽ നൽകുവാനും തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാധിക്കുന്ന പുതിയ പോർട്ടൽ അവതരിപ്പിച്ചു.

ഏജന്റുമാർക്ക് പുതിയ പോർട്ടലിൽ പ്രവേശിച്ച് ഇടപാടുകാരന് അനുയോജ്യമായ പോളിസി തെരഞ്ഞെടുത്ത് പ്രൊപ്പോസൽ ഫോം ജനറേറ്റ് ചെയ്ത് ഇ-മെയിലിൽ അയച്ചുകൊടുക്കാം. ഇടപാടുകാരൻ അതു പൂരിപ്പിച്ച് ഓൺലൈനിൽ തിരിച്ച് അയച്ചുകൊടുക്കുകയും ഓൺലൈനിലൂടെ പ്രീമിയം അടയ്ക്കുകയും ചെയ്യുന്നതോടെ പോളിസി വാങ്ങൽ പൂർത്തിയാകും. അണ്ടർറൈറ്റിംഗ് മാർഗനിർദേശങ്ങളനുസരിച്ച് അപ്പോൾതന്നെ പോളിസി നൽകുകയും ചെയ്യാം.

പോളിസിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പുതുക്കിയ പോർട്ടലിൽ ഓട്ടോമാറ്റിക്കായി ഡിജിറ്റൈസ് ചെയ്യും. പോളിസി, പോളിസി നമ്പർ, നികുതിയിളവു സർട്ടിഫിക്കറ്റ്, പോളിസി ഷെഡ്യൂൾ, ഐഡി കാർഡ് മറ്റു നിബന്ധനകൾ തുടങ്ങി പോളിസിയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും അപ്പോൾ തന്നെ ഇ മെയിൽ ചെയ്യാനുള്ള സൗകര്യവുമുണ്ടെന്ന് സ്റ്റാർ ഹെൽത്ത് ആൻഡ് അലയഡ് ഇൻഷുറൻസ് ജോയിന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ആനന്ദ് റോയി പറഞ്ഞു.