ടൂ വീലർ ഇൻഷുറൻസ് : ഹോണ്ട – എച്ച്ഡിഎഫ്‌സി എർഗോ ധാരണ

Posted on: September 8, 2016

honda-motor-hdfc-ergo-mou-b

കൊച്ചി : ഹോണ്ട ടൂ വീലർ ഉടമകൾക്കു ഇൻഷുറൻസ് ലഭ്യമാക്കുന്നതിന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ, എച്ച്ഡിഎഫ്‌സി എർഗോ ജനറൽ ഇൻഷുറൻസ് കമ്പനിയുമായി ധാരണാപത്രം ഒപ്പു വച്ചു. ചടങ്ങിൽ ഹോണ്ട മോട്ടോർ സൈക്കിൾ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേരിയ, എച്ച്ഡിഎഫ്‌സി എർഗോ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റിതേഷ് കുമാർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ അനുജ് ത്യാഗി തുടങ്ങിയവർ സംബന്ധിച്ചു.

പുതിയ ധാരണപ്രകാരം ഹോണ്ട് ടൂ വീലർ ഉടമകൾക്കു ആകർഷകമായ പ്രീമിയത്തിൽ എച്ച്ഡിഎഫ്‌സി എർഗോ പോളിസി ലഭ്യമാക്കും. ക്ലെയിം സെറ്റിൽമെന്റ്, പുതുക്കൽ തുടങ്ങിയവയെല്ലാം സുഗമമാകുകയും ചെയ്യും. ഹോണ്ട ടൂ വീലർ ഉടമകൾക്കു കാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്റിനും പുതിയ കൂട്ടുകെട്ട് സഹായകമാകുമെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.

രണ്ട്, മൂന്ന് വർഷങ്ങളിലേക്കുള്ള ദീർഘകാല ഇൻഷുറൻസ് പോളിസികളും എച്ച്ഡിഎഫ്‌സി എർഗോ നൽകുന്നുണ്ട്. മൊബൈൽ ഫോൺ ഉപയോഗിച്ചു പോളിസി മാനേജ് ചെയ്യാൻ സാധിക്കുന്ന ഇൻഷുറൻസ് പോർട്ട്‌ഫോളിയോ ഓർഗനൈസർ കമ്പനി പോളിസി ഉടമയ്ക്കു ലഭ്യമാക്കുന്നുണ്ടെന്ന് എച്ച്ഡിഎഫ്‌സി എർഗോ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റിതേഷ് കുമാർ പറഞ്ഞു.