സ്റ്റാർ ഹെൽത്തിൽ ആപീസിനും ഐസിഐസിഐ വെഞ്ചേഴ്‌സിനും നിക്ഷേപം

Posted on: September 3, 2016

Star-Health-Logo-Big

കൊച്ചി : സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയിൽ പ്രൈവററ് ഇക്വിറ്റി ഫണ്ടുകളായ ആപീസ് ഗ്രോത്ത് ഫണ്ട് 1 ഉം ഇന്ത്യ അഡ്വാന്റേജ് ഫണ്ട് സീരിസ് 4 ഉം നിക്ഷേപം നടത്തി. ന്യൂനപക്ഷ ഓഹരി പങ്കാളിത്തമെന്ന നിലയിലാണ് ഈ നിക്ഷേപങ്ങൾ. ആപീസ് പാർട്ടണേഴ്‌സ് മാനേജു ചെയ്യുന്ന പ്രൈവറ്റ് ഇക്വിറ്റി ഫണ്ടാണ് ആപീസ് ഗ്രോത്ത് ഫണ്ട് 1. ഐസിഐസിഐ വെഞ്ചേഴ്‌സ് മാനേജു ചെയ്യുന്ന പ്രൈവറ്റ് ഇക്വിറ്റി ഫണ്ടാണ് ഇന്ത്യാ അഡ്വാന്റേജ് ഫണ്ട് സീരീസ് 4.

സ്റ്റാർ ഹെൽത്തിന്റെ സാധ്യതകളേയും ബിസിനസിനുള്ള ശക്തിയേയുമാണ് ഈ നിക്ഷേപങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സ്റ്റാർ ഹെൽത്ത് മാനേജിംഗ് ഡയറക്ടർ വി. ജഗന്നാഥൻ ചൂണ്ടിക്കാട്ടി. ഏറ്റവും മികച്ച അവസരത്തിലാണ് നിക്ഷേപങ്ങൾ എത്തുന്നത്. സാമ്പത്തിക സാങ്കേതിക വിദ്യയിലും സമാന ബിസിനസുകളിലും അവർക്കുള്ള വിജ്ഞാനം പ്രയോജനപ്പെടുത്താനും തങ്ങൾക്കാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.