സെക്യൂർ ഭവിഷ്യ പെൻഷൻ പ്ലാനുമായി കനറാ എച്ച്എസ്ബിസി

Posted on: August 25, 2016

Canara-HSBC-Secure-Bhavishy

കൊച്ചി : കനറാ എച്ച്എസ്ബിസി ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇൻഷുറൻസ് കമ്പനി പുതിയ യൂണിറ്റ് ലിങ്ക്ഡ് പെൻഷൻ പ്ലാൻ സെക്യൂർ ഭവിഷ്യ പുറത്തിറക്കി. പോളിസി ഉടമയ്ക്കു സംരക്ഷണം നൽകുന്നതിനൊപ്പം ഭാവി ധനകാര്യാവശ്യങ്ങൾ നിറവേറ്റുവാൻ സഹായിക്കുന്ന പോളിസിയാണിത്.

റിട്ടയർമെന്റ് ഫണ്ട് സ്വരൂപിക്കുവാനും റിട്ടയർമെന്റിനുശേഷം സ്ഥിരതയുള്ള വരുമാനം ഉറപ്പാക്കുവാനും സഹായിക്കുന്ന സെക്യൂർ ഭവിഷ്യ മച്യൂരിറ്റി മൂല്യമായി, ഏറ്റവും കുറഞ്ഞത് അടച്ച പ്രീമിയത്തിന്റെ 101 ശതമാനം ഉറപ്പു നൽകുന്നു. ഇതുവഴി നിക്ഷേപത്തിന് ഗാരന്റിയും ഉറപ്പാക്കുന്നു.

പെൻഷൻ പ്ലാൻ ഉടമയ്ക്ക് ധനകാര്യ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പദ്ധതിയാണിതെന്ന് കനറാ എച്ച്എസ്ബിസി ഒറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇൻഷുറൻസ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അനൂജ് മാത്തൂർ പറഞ്ഞു.