കനറാ എച്ച്എസ്ബിസി ഒബിസി ഇൻവെസ്റ്റ് ഷീൽഡ് പോളിസി

Posted on: August 6, 2016

Canara-HSBC-iNVESTSHIELD-Bi

കൊച്ചി : കനറാ എച്ച്എസ്ബിസി ഒറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇൻഷുറൻസ് കമ്പനി പുതിയ ലിങ്ക്ഡ് ഇൻഷുറൻസ് പോളിസി ഇൻവെസ്റ്റ് ഷീൽഡ് പുറത്തിറക്കി. പോളിസി ഉടമയ്ക്കു സംരക്ഷണം നൽകുന്നതിനൊപ്പം ഇപ്പോഴത്തേതും ഭാവിയിലേയും ധനകാര്യാവശ്യങ്ങൾ കൂടി നിറവേറ്റുവാൻ സഹായിക്കുന്ന ഈ പോളിസി ഓൺലൈൻ വഴി മാത്രമേ വാങ്ങുവാൻ സാധിക്കുകയുള്ളു.

ഇൻഷുറൻസ് കവറേജും സമ്പത്തു സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ലളിതവും സൗകര്യപ്രദവും ഓൺലൈനിൽ വാങ്ങുവാൻ കഴിയുന്നതുമാണ് ഇൻവെസ്റ്റ് ഷീൽഡ്. പോളിസി ഉടമ മരിച്ചാൽ ആശ്രിതർക്കു സം അഷ്വേഡ് തുകയോ അടച്ച പ്രീമിയത്തിന്റെ 105 ശതമാനമോ ഏതാണോ കൂടുതൽ അതു ഉടനേ നൽകും. കൂടാതെ ശേഷിച്ച കാലയളവിലേക്കുള്ള പ്രീമിയം കമ്പനി തന്നെ അടയ്ക്കും. കാലാവധി പൂർത്തിയാകുമ്പോൾ ഫണ്ടിന്റെ മൂല്യം ആശ്രിതർക്കു നൽകുന്നു.

നിർഭാഗ്യകരമായതു സംഭവിച്ചാൽ പോളിസി തുടരുന്നതിനുള്ള ഭാവി പ്രീമിയം കമ്പനിയാണ് വഹിക്കുന്നതെന്ന് കനറാ എച്ച്എസ്ബിസി ഒറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇൻഷുറൻസ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഡയറക്ടറുമായ അഞ്ജു മാത്തൂർ പറഞ്ഞു.