രണ്ടു രൂപ പ്രീമിയത്തിൽ 10 ലക്ഷം വരെ ഇൻഷുറൻസുമായി ഐആർസിടിസി

Posted on: July 31, 2016

IRCTC-Logo-Big

മുംബൈ : ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) വെബ്‌സൈറ്റ് വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കു 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതി സെപ്റ്റംബറിൽ പ്രാബല്യത്തിൽ വരും. രണ്ടുരൂപയിൽ കവിയാത്ത പ്രീമിയമാണു ടിക്കറ്റ് നിരക്കിനൊപ്പം ഈടാക്കുക. ഇൻഷുറൻസ് വേണ്ടെങ്കിൽ പ്രീമിയം നൽകാതെയും ടിക്കറ്റെടുക്കാം.

യാത്രയ്ക്കിടയിൽ അപകടം മൂലം വൈകല്യമുണ്ടാകുക, ആശുപത്രിവാസം വേണ്ടിവരിക, ജീവഹാനി സംഭവിക്കുക തുടങ്ങിയ സാഹചര്യങ്ങളുണ്ടായാൽ ഇൻഷുറൻസ് ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇൻഷുറൻസ് പരിരക്ഷയുടെ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക. കഴിഞ്ഞ സാമ്പത്തിക വർഷം 20 കോടി റെയിൽവേ ടിക്കറ്റുകളാണ് ഐആർസിടിസി വെബ്‌സൈറ്റ് വഴി വിറ്റത്. നിലവിൽ റിസർവേഷൻ കോച്ചുകളിലേക്കു മാത്രമാണ് ഐആർസിടിസി വെബ്‌സൈറ്റ് വഴി ടിക്കറ്റ് ലഭ്യമാകുന്നതെങ്കിലും വൈകാതെ ജനറൽ കോച്ചുകളിലെ സാധാരണ ടിക്കറ്റുകളും ലഭ്യമാകും.