റിലയൻസ് നിപ്പോൺ ലൈഫ് 30,000 ഏജന്റുമാരെ നിയമിക്കും

Posted on: July 10, 2016

Reliance-Nippon-Life-Big

ന്യൂഡൽഹി : റിലയൻസ് നിപ്പോൺ ലൈഫ് ഈ വർഷം 30,000 ഏജന്റുമാരെ കൂടി നിയമിക്കും. നടപ്പു സാമ്പത്തികവർഷം അവസാനത്തോടെ ഏജന്റ്മാരുടെ എണ്ണം 1.6 ലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ചീഫ് ഏജൻസി ഓഫീസർ മനോരഞ്ജൻ സാഹു പറഞ്ഞു.

സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ ഏറ്റവും കൂടുതൽ ഏജന്റുമാരുള്ള റിലയൻസ് നിപ്പോൺ ലൈഫിന് നിലവിൽ 1.3 ലക്ഷം ഏജന്റുമാരുണ്ട്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലുമാണ് കമ്പനി ഫോക്കസ് ചെയ്യുന്നതെന്നും അദേഹം പറഞ്ഞു. റിലയൻസ് നിപ്പോൺ ലൈഫ് 2015-16 ൽ 1,558 കോടിയുടെ ന്യൂ ബിസിനസ് പ്രീമിയവും 2,840 കോടിയുടെ റിന്യുവൽ പ്രീമിയവും ഉൾപ്പടെ മൊത്തം 4,371 കോടി രൂപയുടെ പ്രീമിയം സമാഹരിച്ചു.