ഐസിഐസിഐ ലൊംബാർഡിന്റെ ടൂ വീലർ പോളിസി വിൽപ്പന 5 ലക്ഷം കവിഞ്ഞു

Posted on: June 29, 2016

ICICI-Lombard-General-Insur

കൊച്ചി : ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ദീർഘകാല ടൂ വീലർ ഇൻഷുറൻസ് പോളിസിയുടെ വില്പന ആദ്യവർഷത്തിൽ അഞ്ചു ലക്ഷം കവിഞ്ഞു. ആദ്യ ഒമ്പതു മാസക്കാലത്ത് 100 കോടി രൂപയും ഇതുവരെ 166 കോടി രൂപയും പ്രീമിയമായി നേടി. രാജ്യത്തെ ആദ്യത്തെ ദീർഘകാല ടൂവീലർ ഇൻഷുറൻസ് പോളിസി കഴിഞ്ഞ വർഷം ഏപ്രിലിലാണ് കമ്പനി പുറത്തിറക്കിയത്. രണ്ട്, മൂന്ന് വർഷക്കാലയളവിലേക്കുള്ള പോളിസി എടുക്കുന്നതുവഴി ടൂ വീലർ ഉടമകൾക്ക് വാർഷിക പുതുക്കലിൽനിന്നു മോചനമായി.

ദീർഘകാല ടൂ വീലർ പോളിസി ഇരുചക്ര വാഹനങ്ങളുടെ പ്രശ്‌നങ്ങൾക്കു പരിഹാരമാകുമെന്ന് ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഭാർഗവ ദാസ്ഗുപ്ത പറഞ്ഞു.