മുത്തൂറ്റ് ഫിനാൻസ് ഹോം പ്രൊട്ടക്ടർ പോളിസി അവതരിപ്പിച്ചു

Posted on: April 8, 2016

Muthoot-Home-protector-poli

കൊച്ചി : ലിബർട്ടി വീഡിയോകോൺ ജനറൽ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് മുത്തൂറ്റ് ഫിനാൻസ് ഇടപാടുകാർക്കായി മൂത്തൂറ്റ് ഹോം പ്രൊട്ടക്ടർ പോളിസി അവതരിപ്പിച്ചു. പോളിസിയുടെ ലോഞ്ചിംഗ് കൊച്ചിയിൽ നടന്ന ചടങ്ങിൽ മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റും ലിബർട്ടി വീഡിയോകോൺ ജനറൽ ഇൻഷുറൻസ് മാർക്കറ്റിംഗ് ആൻഡ് ഇൻസ്റ്റിറ്റിയൂഷണൽ സെയിൽസ് കൺട്രി ഹെഡ് മിലാൻ നായിക്കും ചേർന്നു നിർവഹിച്ചു.

ലിബർട്ടി വീഡിയോകോൺ ബാങ്കഅഷ്വറൻസ് ആൻഡ് അഫിനിറ്റി ബിസിനസ് തലവൻ സൊറാഭ് ഭണ്ഡാരി, മുത്തൂറ്റ് ലിഷർ ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ്, മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് ഡയറക്ടർ തോമസ് പി. രാജൻ, മുത്തൂറ്റ് വെഹിക്കിൾ ആൻഡ് അസറ്റ് ഫിനാൻസ് ഹോൾ ടൈം ഡയറക്ടർ കെ. പി പദ്മകുമാർ, മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് ഡയറക്ടർ സുനിൽ സക്കറിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.