എച്ച്ഡിഎഫ്‌സി എർഗോ ജനറൽ ഇൻഷ്വറൻസിനു പുരസ്‌കാരം

Posted on: March 3, 2016

HDFC-Ergo-ICAI-Awards-for-E

മുംബൈ : എച്ച്ഡിഎഫ്‌സി എർഗോ ജനറൽ ഇൻഷ്വറൻസിന് ഇൻസ്റ്റിറ്റ്യൂട്ട് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) യുടെ ഗോൾഡ് ഷീൽഡ് പുരസ്‌കാരം. 2014-15 വർഷത്തിൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗിൽ പുലർത്തിയ ഉന്നതനിലവാരം മാനിച്ചാണ് എച്ച്ഡിഎഫ്‌സി എർഗോ ജനറൽ ഇൻഷ്വറൻസിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തതെന്നു സംഘാടകർ അറിയിച്ചു.

2014-15 ൽ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ട 175 സ്ഥാപനങ്ങളിൽനിന്നു ഗോൾഡ് ഷീൽഡിന് അർഹമായ ഏക കമ്പനി എച്ച്ഡിഎഫ്‌സി എർഗോയാണ്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ മുൻ ചെയർമാനായ എം. ദാമോദരനായിരുന്നു ജൂറി തലവൻ. കോൽക്കത്തയിൽ നടന്ന ചടങ്ങിൽ എച്ച്ഡിഎഫ്‌സി എർഗോയ്ക്കു വേണ്ടി എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് അംഗവും സിഎഫ്ഒയുമായ സമിർ ഷാ പുരസ്‌കാരം ഏറ്റുവാങ്ങി.