ഷവോമി ഫോണുകൾക്ക് ഇൻഷുറൻസ് സംരക്ഷണം

Posted on: November 13, 2015

Xiaomi-Mi-Protect-Big

ന്യൂഡൽഹി : ഷവോമി സ്മാർട്ട്‌ഫോണുകൾ ഇൻഷുറൻസ് സംരക്ഷണം. ഫോൺ ആക്ടിവേറ്റ് ചെയ്യുന്ന തീയതി മുതൽ ഒരു വർഷത്തേക്കാണ് എംഐ പ്രോട്ടക്ട് എന്ന ഇൻഷുറൻസ് കവറേജ് ലഭിക്കുന്നത്. റെഡ് മീ 2, റെഡ് മീ 2 പ്രൈം എന്നിവയ്ക്ക് 275 ഉം എംഐ 4ഐ, എംഐ 4, എംഐ പാഡ് എന്നിവയ്ക്ക് 499 ഉം രൂപയാണ് പ്രീമിയം.

ഫ്രീ ഹോം പിക്കപ്പ് ആൻഡ് ഡ്രോപ്പ് സേവനം, ഒരു വർഷത്തിനുള്ളിൽ സൗജന്യ സെക്കൻഡ് സർവീസിംഗ്, ഡാമേജ് റിപ്പോർട്ട് ചെയ്യാൻ 24×7 കോൾ സെന്റർ സൗകര്യം, ലോകത്ത് എവിടെ നിന്നും ഒരു കോളിലൂടെ സിം ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം, സിം ദുരുപയോഗത്തിനെതിരെ 3,000 രൂപ നിരക്കിൽ ഇൻഷുറൻസ് കവറേജ്, ഒരു ജിബി വരെയുള്ള ഡോക്യുമെന്റുകൾ സുരക്ഷിതമാക്കാനും അക്‌സസ് ചെയ്യാനുമുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങൾ എംഐ പ്രൊട്ടക് ടിന്റെ ഭാഗമാണ്.