എജുക്കേഷൻ പ്ലാനുമായി റിലയൻസ് ലൈഫ്

Posted on: June 29, 2015

Reliance-Life-Child-Educati

കൊച്ചി : റിലയൻസ് ലൈഫ് ഇൻഷുറൻസ് കുട്ടികൾക്കുള്ള പുതിയ എജ്യുക്കേഷൻ പ്ലാൻ അവതരിപ്പിച്ചു. ഒരു സ്‌പെഷലൈസ്ഡ് ചൈൽഡ് ഇൻഷുറൻസ് പ്ലാനാണിത്. കുട്ടിയുടെ വിദ്യാഭ്യാസാവശ്യങ്ങൾ പൂർണമായും നിറവേറ്റാൻ ഉതകും വിധമാണ് പുതിയ പ്ലാൻ തയാറാക്കിയിട്ടുള്ളത്. വിദ്യാഭ്യാസത്തിനും കുട്ടിയുടെ തൊഴിൽപരമായ ആസൂത്രണത്തിനും വേണ്ടിയാണ് കുടുംബത്തിന്റെ സമ്പാദ്യത്തിൽ വലിയൊരു പങ്ക് നീക്കിവയ്ക്കുന്നതെന്ന് റിലയൻസ് ലൈഫ് ഇൻഷുറൻസ് ചീഫ് ഏജൻസി ഓഫീസർ മനോരഞ്ജൻ സാഹു പറഞ്ഞു.

കുട്ടിയുടെ ഭാവി ആസൂത്രണം ചെയ്യാൻ ഒരു പുതിയ ഉത്പന്നം ആവശ്യമാണെന്ന ചിന്തയാണ് വിദ്യാഭ്യാസ പ്ലാനിന് രൂപം നൽകാൻ പ്രേരകമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ ഓരോ നാഴികകല്ലിനും അനുയോജ്യമായാണ് പുതിയ പ്ലാൻ രൂപകൽപന ചെയ്തിരിക്കുന്നത്. നാല് മച്വരിറ്റി പേഔട്ട് ഓപ്ഷനോടുകൂടിയതാണ് റിലയൻസ് എജ്യുക്കേഷൻ പ്ലാൻ. സാമ്പത്തികാവശ്യങ്ങൾക്കും വിദ്യാഭ്യാസ ഓപ്ഷനും അനുസരിച്ചാണിത്.

കാലാവധി പൂർത്തിയാകുമ്പോൾ ഒരുമിച്ച് തുക ലഭിക്കുന്നതാണ് ഒരു ഓപ്ഷൻ. ഇത് ഒരു സീഡ് കാപ്പിറ്റൽ പോലെ ഉപകരിക്കും. ബിരുദാനന്തര ബിരുദ കോഴ്‌സിന് രണ്ട് തവണകളായി പണം ലഭിക്കുന്നതാണ് മറ്റൊരു ഓപ്ഷൻ. പ്രൊഫഷണൽ ഡിഗ്രിക്ക് നാല് തവണയും മറ്റ് ഇന്റഗ്രേറ്റഡ് കോഴ്‌സുകൾക്ക് അഞ്ച് തവണയും എന്നതാണ് മറ്റ് ഓപ്ഷനുകൾ.

9 മുതൽ 20 വർഷം വരെയാണ് പോളിസി ടേം. 5 വർഷം, 7 വർഷം, 16 വർഷം എന്നിങ്ങനെയോ കാലാവധി പൂർണമായോ പേമെന്റ് ഓപ്ഷൻ ഉണ്ട്. ജനനം മുതൽ 18 വയസ് വരെയാണ് പ്രവേശന പ്രായപരിധി. മാതാപിതാക്കളുടെ പ്രായപരിധി 20-50 വയസാണ്. കുട്ടിയുടെ പ്രായം 18 വയസിൽ താഴെയുള്ളവരായിരിക്കണം.

പുതിയ പ്ലാനിൽ മരണാനുകൂല്യങ്ങൾക്ക് രണ്ട് ഓപ്ഷനുണ്ട്. മുഴുവൻ തുകയോ, 50 ശതമാനം തുകയും 10 വർഷത്തേയ്ക്ക് പ്രതിവർഷ വരുമാനവും സ്വീകരിക്കാം. കേരളം, റിലയൻസ് ലൈഫിനെ സംബന്ധിച്ചിടത്തോളം പ്രധാന സംസ്ഥാനമാണെന്ന് സാഹു പറഞ്ഞു. 36 ശാഖകളും 2800 അഡൈ്വസർമാരും വഴി 20,000 പോളിസികൾ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുണ്ട്.

കേരള സ്റ്റേറ്റ് ഹെഡ് ഷിയാസ് ടി.എം, റിലയൻസ് കാപിറ്റൽ ചീഫ് കമ്യൂണിക്കേഷൻസ് ഓഫീസർ ശരദ് ഗോയൽ, കൊച്ചി റീജിയണൽ മാനേജർ അനിൽ എസ്.ടി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.