ഗ്രീന്‍പാനല്‍ പുതിയ പ്ലൈവുഡ് പുറത്തിറക്കി

Posted on: October 6, 2018

കൊച്ചി : ഗ്രീന്‍പ്ലൈ ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ഗ്രീന്‍പാനല്‍ പുതിയ ശ്രേണി പ്ലൈവുഡ് വിപണിയിലെത്തിച്ചു. ഈര്‍പ്പത്തെ ചെറുക്കുന്ന, ഉയര്‍ന്ന ഗുണമേന്മയുള്ള എംആര്‍ ഗ്രേഡ് പ്ലൈവുഡ്, മറൈന്‍ ഗ്രോഡ് പ്ലൈവുഡ്, സാന്ദ്രത കൂടിയ ക്ലബ്ബ് പ്‌ളൈവുഡ് എന്നിവയാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്.

വാതിലുകള്‍, പാര്‍ട്ടീഷ്യന്‍, പാനലിംഗ്, കാബിന്‍സ്, ഫോള്‍സ് സീലിംഗ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഏറ്റവും യോജിച്ചതാണ് പുതിയ ഗ്രീന്‍പാനല്‍ എം ആര്‍ ഗ്രേഡ് പ്ലൈവുഡ്. ദീര്‍ഘകാലം ഈടു നില്‍ക്കുന്ന ഈ പ്ലൈവുഡ് എല്ലാത്തരം അകത്തള ജോലികള്‍ക്കും ഉപയോഗിക്കാം. അതേ സമയം ചെലവു കുറഞ്ഞതുമാണ്.

ഓഫീസ്, ഇന്‍ഡോര്‍ ഫര്‍ണീച്ചര്‍ പാനലിംഗ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കാവുന്ന ഗ്രീന്‍പാനല്‍ മറൈന്‍ ഗ്രേഡ് പ്ലൈവുഡ് തിളച്ച വെള്ളത്തെ അതിജീവിക്കുന്നതാണ്. കാലാവസ്ഥയിലെ വ്യതിയാനത്തേയും അന്തരീക്ഷ ഈര്‍പ്പത്തേയും അതിജീവിക്കുവാന്‍ മറൈന്‍ ഗ്രേഡ് പ്ലൈവുഡിന് ശേഷിയുണ്ട്. ഉയര്‍ന്ന സാന്ദ്രതയുള്ള ഗ്രീന്‍പാനല്‍ ക്ലബ്ബ് പ്ലൈവുഡ്ഡിന് ഉയര്‍ന്ന ലോഡ് താങ്ങുവാന്‍ ശേഷിയുണ്ട്.