ക്രെഡായ് സ്വസ്ത് ഭാരത് പദ്ധതിക്ക് തുടക്കമായി

Posted on: August 29, 2018

കൊച്ചി : കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് ഓഫ് ഇന്ത്യ (ക്രെഡായ്) തേവര സേക്രഡ് ഹാർട്ട് കോളേജുമായി സഹകരിച്ച് സ്വസ്ത് ഭാരത് പദ്ധതിക്ക് തുടക്കം കുറിച്ചു. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടന്ന സ്വസ്ത് ഭാരത് ഉദ്ഘാടന ചടങ്ങിൽ കമാണ്ടർ രാജേഷ് രാംകുമാർ മുഖ്യാതിഥിയായിരുന്നു. ക്രെഡായ് കേരള ചെയർമാൻ നജീബ് സക്കറിയ, എസ് എച്ച് കോളജ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് പാലയ്ക്കാപ്പള്ളിൽ, ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി ഡോ. കെ. എ രാജു, ഒളിമ്പ്യൻ മേഴ്‌സിക്കുട്ടൻ, മുൻ രാജ്യാന്തര ഫുട്ബാൾ താരം സി. സി ജേക്കബ്, അർജുന അവാർഡ് ജേതാവ് ജോർജ്ജ് തോമസ്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്താകമാനമുള്ള ഇരുന്നൂറോളം നഗരങ്ങളിലെ ആയിരത്തോളം സ്‌കൂളുകളിലേക്കും കോളജുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിനെ കുറിച്ച് യുവതലമുറയെ കൂടുതൽ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഓട്ടം, നീന്തൽ, സൈക്കിളിംഗ്, യോഗ തുടങ്ങിയവയിലൂടെ യുവതലമുറയുടെ ശാരീരികക്ഷമത ഉറപ്പ് വരുത്തുക എന്ന സന്ദേശം പ്രോത്സാഹിപ്പിക്കും. പന്ത്രണ്ടായിരം അംഗങ്ങളുള്ള ക്രെഡായിയുടെ മേൽനോട്ടത്തിൽ രണ്ടു വർഷം കൊണ്ട് ലക്ഷ്യം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.