റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാരും പ്രമോട്ടര്‍മാരും അതോറിറ്റിയില്‍ ഉടന്‍ റജിസ്റ്റര്‍ ചെയ്യണം

Posted on: August 8, 2018

 

തിരുവനന്തപുരം : കേരള റിയല്‍ എസ്‌റ്റേറ്റ് ചട്ടങ്ങള്‍ അനുസരിച്ചു റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്റുമാരും പ്രമോട്ടമാരും സംസ്ഥാന റിയല്‍ എസ്‌റ്റേറ്റ് അതോറിറ്റിയില്‍ റജിസ്റ്റര്‍ ചെയ്യണമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു. ചട്ടങ്ങള്‍ പ്രാബല്യത്തിലായിക്കഴിഞ്ഞു. അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു പദ്ധതിയും നടപ്പിലാക്കാന്‍ കഴിയില്ല. ഏജന്റും പ്രമോട്ടര്‍മാരും സമര്‍പ്പിക്കുന്ന രേഖകള്‍ പരിശോധിച്ചു തൃപ്തികരമാണെങ്കില്‍ മാത്രമേ റജിസ്‌ട്രേഷന്‍ നല്‍കൂ.

റജിസ്റ്റര്‍ ചെയ്യുന്നവരുടെയും അവര്‍ നടപ്പാക്കുന്ന പദ്ധതിയുടെയും പൂര്‍ണവിവരങ്ങള്‍ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പ്രമോട്ടറുടെ പ്രവൃത്തി പരിചയം, മുന്‍പ് പൂര്‍ത്തിയാക്കിയ പദ്ധതികള്‍, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍, പ്രമോട്ടര്‍ക്കെതിരെ ഉണ്ടായിട്ടുള്ള കോടതി വ്യവഹാരങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ പ്രമോട്ടര്‍ക്കെതിരെ ഉണ്ടായിട്ടുള്ള കോടതി വ്യവഹാരങ്ങള്‍ വല്ലതും നിലവിലുണ്ടോ തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കും.

പ്രമോട്ടര്‍ ഏറ്റെടുത്തിട്ടുളള എല്ലാ പദ്ധതികളുടെയും വിശദ വിവരങ്ങള്‍ അതോറിറ്റിയെ അറിയിക്കണം. റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ ദുഷ്പ്രവണതകളും മാഫിയാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിനും ഗുണഭോക്താക്കളുടെ സംരംക്ഷണം ഉറപ്പു വരുത്തുന്നതിനും ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനും ചട്ടങ്ങള്‍ സഹായിക്കും. പുതിയ ചട്ടങ്ങള്‍ അനുസരിച്ച് നിലവില്‍ വരുന്ന അതോറിറ്റിയില്‍ ചെയര്‍മാനും രണ്ടില്‍ കുറയാത്ത അംഗങ്ങളും ഉണ്ടാകും.

TAGS: Riyal Estate |