കൊച്ചി മെട്രോ അങ്കമാലിയിലേക്ക്: നാല് മാസത്തിനുള്ളില്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കും

Posted on: August 2, 2018

കൊച്ചി : കൊച്ചി മെട്രോ മൂന്നാം ഘട്ടത്തില്‍ അങ്കമാലിയിലേക്കു ദീര്‍ഘിപ്പിക്കാനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനിയെ (യു എം ടി സി) ചുമതലപ്പെടുത്തി. നിലവിലുള്ള പ്രോജക്ട് റിപ്പോര്‍ട്ട് പുതിയ മെേ്രടാ നയത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കുകയാണു ഇവരുടെ ജോലി. നാലു മാസത്തിനകം റിപ്പോര്‍ട്ട് തയാറാക്കണം.

65 ലക്ഷത്തിന്റേതാണു കരാര്‍. വിമാനത്താവളത്തിലേക്കുള്ള ലിങ്ക് ഉള്‍പ്പെടെ ആലുവയില്‍ നിന്ന് 20 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണു പുതിയ ലൈന്‍. 2015 ഡിസംബറില്‍ ഇതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിക്കാന്‍ പുതിയ നയത്തിനനുസരിച്ചു പുതുക്കേണ്ടതുണ്ട്.

മെട്രോ അല്ലാതെ അതിലും ചെലവു കുറഞ്ഞ പൊതു ഗതാഗതം സാധ്യമാണോ, മെട്രോ നിര്‍മിച്ചിലാലുണ്ടാകുന്ന നേട്ടങ്ങള്‍ എന്നിവ റിപ്പോര്‍ട്ടില്‍ താരതമ്യം ചെയ്യണം. പുതിയ എസ്റ്റിമേറ്റ്, ചെലവും പ്രതീക്ഷിക്കുന്ന വരുമാനവും തമ്മിലുള്ള താരതമ്യം, മറ്റു ഗതാഗത മാര്‍ഗങ്ങളുമായുള്ള ഏകോപനം, ഫീഡര്‍ സര്‍വീസുകള്‍, നോണ്‍ മോട്ടോറൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് എന്നീ ഘടകങ്ങളും പുതിയ പ്രോജക്ട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.

കേന്ദ്രസര്‍ക്കാരും ആന്ധ്രപ്രദേശ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനും ചേര്‍ന്ന സംയുക്ത സംരംഭമാണു യുഎംടിസി. കൊച്ചി മെട്രോയുടെ പല പ്രോജക്ടുകളിലും
യുഎംടിസി പങ്കാളിയാണ്. 2015ല്‍ തയാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് അങ്കമാലി കോതകുളങ്ങരിയിലാണു മെേ്രടാ സര്‍വീസ് അവസാനിക്കുക. 3115 കോടിയായിരുന്നു ചെലവ്.

വിമാനത്താവളത്തിലേക്കുള്ള 5.07 കിലോമീറ്റര്‍ ലൈന്‍കൂടി നിര്‍മിക്കാന്‍ 822.27 കോടി അധികം വേണം. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം അത്താണി, നെടുമ്പാശേരി, കരിയാട്,വാപ്പാലശേരി, ടെല്‍ക്ക്, അങ്കമാലി റെയില്‍വേ സ്‌റ്റേഷന്‍, അങ്കമാലി സൗത്ത്്, കോതകുളങ്ങര, എന്നിവയാണു സ്‌റ്റേഷനുകള്‍. എയര്‍പോര്‍ട്ടില്‍ ലിങ്കില്‍ വിമാനത്താവളത്തിന് അകത്തും പുറത്തുമായി രണ്ടു സ്‌റ്റേഷനുകള്‍ വരും.

അങ്കമാലി ലൈന്‍ നിര്‍മിക്കാന്‍ 16509 ചതുശ്രമീറ്റര്‍ സ്ഥലം വേണ്ടി വരും. ഇതില്‍ 193ട ചതുശ്ര മീറ്റര്‍ സര്‍ക്കാര്‍ സ്ഥലമാണ്. കാക്കനാട്, അങ്കമാലി, തൃപ്പൂണിത്തുറ ലൈനുകള്‍ പൂര്‍ത്തിയായാല്‍ 2021ല്‍ കൊച്ചി മെട്രോയില്‍ പ്രതിദിനം യാത്രചെയ്യുന്നവരുടെ എണ്ണം ആറു ലക്ഷമാകുമെന്നാണു കണക്ക്.

TAGS: Kochi Metro |