എസിസിയുടെ റെഡിമിക്‌സ് കോൺക്രീറ്റ് വിൽപ്പനയിൽ 22 ശതമാനം വളർച്ച

Posted on: July 29, 2018

കൊച്ചി : എസിസി നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ റെഡിമിക്‌സ് കോൺക്രീറ്റ് വിൽപനയിൽ 22 ശതമാനവും സിമന്റ് വിൽപ്പനയിൽ ഏഴു ശതമാനവും വളർച്ച നേടി. ഇക്കാലയളവിൽ അറ്റാദായം ഒരു ശതമാനം വർധിച്ച് 329 കോടി രൂപയായി. അറ്റ വിൽപ്പന 13 ശതമാനം വർധനവോടെ 3768 കോടി രൂപയായി.

അസംസ്‌കൃത വസ്തുക്കളുടേയും ഗതാഗതത്തിന്റെയും ചെലവുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ നീരജ് അഖൗറി ചൂണ്ടിക്കാട്ടി.