ഭാരതി അൾട്രാഫാസ്റ്റ് സിമന്റ് കേരള വിപണിയിൽ

Posted on: July 17, 2018

ഭാരതി സിമന്റിന്റെ പ്രീമിയം ഉത്പന്നമായ അൾട്രാഫാസ്റ്റ് സിമന്റ് കൊച്ചിയിൽ നടന്ന ചടങ്ങിൽ മാർക്കറ്റിംഗ് ഡയറക്ടർ എം.രവീന്ദർ റെഡ്ഡി കേരള വിപണിയിൽ അവതരിപ്പിക്കുന്നു.

കൊച്ചി : ഭാരതി സിമന്റിന്റെ പ്രീമിയം ഉത്പന്നമായ അൾട്രാഫാസ്റ്റ് സിമന്റ് കേരള വിപണിയിൽ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഭാരതി സിമന്റിന്റെ മാർക്കറ്റിംഗ് ഡയറക്ടർ എം. രവീന്ദർ റെഡ്ഡിയാണ് അൾട്രാഫാസ്റ്റ് സിമന്റ് പുറത്തിറക്കിയത്. റോബോട്ടിക് സാങ്കേതിക വിദ്യയിൽ നിർമിക്കുന്നതിനാൽ അൾട്രാഫാസ്റ്റ് സിമന്റ് നിർമാണ മേഖലയെ കൂടുതൽ പരിസ്ഥിതി സൗഹാർദമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈടിലും കരുത്തിലും ഗുണമേന്മയിലും മികവുറ്റ അൾട്രാഫാസ്റ്റ് സിമന്റ് കെട്ടിട നിർമാണത്തിനും സിമന്റ് ഇഷ്ടിക നിർമാണത്തിനും അനുയോജ്യമാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരതി സിമന്റിന് ഇന്ത്യയിലെ എട്ടു സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമായി 3300 ഡീലർമാരും 10000 സബ് ഡീലർമാരുമുണ്ട്.