ദുബായ് ഹിൽസ് മാൾ : സ്ട്രക്ചർ നിർമാണം അവസാനഘട്ടത്തിലേക്ക്

Posted on: June 3, 2018

ദുബായ് : എമ്മാർ ഡെവലപ്‌മെന്റ് പ്രഖ്യാപിച്ച ദുബായ് ഹിൽസ് മാളിന്റെ സ്ട്രക്ചർ നിർമാണം 60 ശതമാനം പൂർത്തിയായി. ദുബായ് ഡൗൺടൗൺ, അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് എന്നിവയുടെ സാമീപ്യമാണ് ദുബായ് ഹിൽസ് മാളിന്റെ പ്രധാന ആകർഷണം. ആഡംബര പാർപ്പിട പദ്ധതിയായ ദുബായ് ഹിൽസ് എസ്റ്റേറ്റിന്റെ സാമീപ്യം ദുബായ് ഹിൽസ് മാളിനെ മികച്ച റീട്ടെയ്ൽ ഡെസ്റ്റിനേഷനാക്കി മാറ്റും.

20 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ദുബായ് ഹിൽസ് മാൾ പൂർത്തിയാകുമ്പോൾ 650 റീട്ടെയ്ൽ, ഫുഡ് & ബീവറേജ് ഔട്ട്‌ലെറ്റുകളുണ്ടാകും. 18 സ്‌ക്രീൻ മൾട്ടിപ്ലെക്‌സ്, 63,500 ചതുരശ്രയടി വിസ്തീർണമുള്ള ഹൈപ്പർമാർക്കറ്റ് എന്നിവയും മാളിന്റെ ഭാഗമാകും. റൂഫ്‌ടോപ്പിലും പാർക്കിംഗിലും പ്രതിവർഷം 6.5 മെഗാവാട്ട് സൗരോർജം ഉത്പാദിപ്പിക്കാവുന്ന സോളാർ പാനലുകൾ സ്ഥാപിക്കും.