ക്ലേസിസിന് ഇൻഫോപാർക്കിൽ സ്വന്തം കാമ്പസ്

Posted on: January 28, 2018

കൊച്ചി : ക്ലേസിസ് ടെക്‌നോളജീസിന് കൊച്ചി ഇൻഫോപാർക്കിൽ സ്വന്തം കാമ്പസ് ഒരുങ്ങുന്നു. 2010 ൽ 50 ജീവനക്കാരുമായി ഇൻഫോപാർക്ക് അതുല്യയിൽ പ്രവർത്തനമാരംഭിച്ച ക്ലേസിസ് 2014 ൽ 250 സീറ്റുകളിലേക്ക് വളർന്നു. പുതിയ കാമ്പസ് വരുന്നതോടെ 2000 ത്തോളം തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നതെന്ന് കേരള ഐടിപാർക്ക്‌സ് സിഇഒ ഋഷികേശ് നായർ പറഞ്ഞു.

ക്ലേസിസ് 16 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. 2018 ഡിസംബറിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ടെന്നീസ് കോർട്ട്, ബാഡ്മിന്റൺ കോർട്ട്, സ്‌ക്വാഷ് കോർട്ട്, 25 മീറ്റർ നീളമുള്ള സ്വിമ്മിംഗ് പൂൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫുഡ്‌കോർട്ട് തുടങ്ങിയ സൗകര്യങ്ങൾ പുതിയ കാമ്പസിലുണ്ടാകുമെന്ന് ക്ലേസിസ് ടെക്‌നോളജീസ് മാനേജിംഗ് ഡയറക്ടർ വിനോദ് തരകൻ പറഞ്ഞു.