ആസ്റ്റർ മെഡ്‌സിറ്റിക്ക് ലീഡ് എൻസി ഗോൾഡ് റേറ്റിംഗ്

Posted on: January 3, 2018

കൊച്ചി : ആസ്റ്റർ മെഡ്‌സിറ്റിക്ക് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ (ഐജിബിസി) ലീഡർഷിപ് ഇൻ എനർജി ആൻഡ് എൻവയോൺമെന്റ് ഡിസൈൻ (ലീഡ്) വിലയിരുത്തലിൽ പുതിയ കെട്ടിടങ്ങളുടെ വിഭാഗത്തിൽ ഗോൾഡ് റേറ്റിംഗ്. കേരളത്തിൽ ആദ്യമായി ലീഡ് സാക്ഷ്യപത്രം നേടിയെടുക്കുന്ന ഹരിത ആശുപത്രിയാണ് ആസ്റ്റർ മെഡ്‌സിറ്റി.

മറ്റ് കെട്ടിടങ്ങളെ അപേക്ഷിച്ച് ഹരിതകെട്ടിടങ്ങൾ ഊർജ്ജം, വെള്ളം, മറ്റ് വസ്തുക്കൾ, ഭൂമി എന്നിവ പരമാവധി കാര്യക്ഷമതയോടെ ഉപയോഗപ്പെടുത്തുന്നതും സുസ്ഥിരവുമാണെന്ന് ആസ്റ്റർ മെഡ്‌സിറ്റി സിഇഒയും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ കേരള ക്ലസ്റ്റർ മേധാവിയുമായ ഡോ. ഹരീഷ് പിള്ള പറഞ്ഞു. ജീവനക്കാരുടെ ആരോഗ്യവും സൗകര്യവും ജോലിക്ഷമതയും വർദ്ധിപ്പിക്കുന്നതിലൂടെ മനുഷ്യരാശിയുടെ തന്നെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നിർമ്മിച്ച ആരോഗ്യമുള്ള ആശുപത്രിയായി ആസ്റ്റർ മെഡ്‌സിറ്റിയെ വളർത്തിയെടുക്കാനുള്ള പരിശ്രമങ്ങൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS: Aster Medcity |