കല്യാൺ നെക്‌സസ് ഉടമകൾക്ക് താക്കോൽ കൈമാറി

Posted on: December 7, 2017

കല്യാൺ ഡെവലപ്പേഴ്‌സിന്റെ നാലാമത് ഭവന പദ്ധതിയായ കല്യാൺ നെക്‌സസിന്റെ താക്കോൽ കൈമാറ്റചടങ്ങ് കല്യാൺ ഡെവലപ്പേഴ്‌സ് ചെയർമാൻ ടി എസ് കല്യാണരാമൻ ഉദ്ഘാടനം ചെയ്യുന്നു. കല്യാൺ ഡെവലപ്പേഴ്‌സ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, കല്യാൺ ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടർ ആർ. കാർത്തിക് തുടങ്ങിയവർ സമീപം.

തൃശൂർ : കല്യാൺ ഡെവലപ്പേഴ്‌സിന്റെ നാലാമത് ഭവന പദ്ധതിയായ കല്യാൺ നെക്‌സസ് വിജയകരമായി പൂർത്തിയാക്കി. തൃശൂർ കല്യാൺ നെക്‌സസിൽ നടന്ന ചടങ്ങിൽ ഉടമകൾക്ക് താക്കോൽകൈമാറി. എംജി റോഡിൽനിന്നും ഒന്നര കിലോമീറ്റർ അകലെ കേരള വർമ്മ കോളേജിനു സമീപം ചുങ്കത്തുള്ള തൃക്കുമാരകൂടത്താണ് കല്യാൺ നെക്‌സസ്. സ്വിമ്മിങ് പൂൾ, ജിംനേഷ്യം, ക്ലബ് ഹൗസ്, ഡിസൈനർ ലോബി എന്നിവ ഉൾപ്പെടെയുള്ള ആഡംബര സൗകര്യങ്ങളോടെയാണ് കല്യാൺ നെക്‌സസ് പണിപൂർത്തിയാക്കിയത്.

പൂങ്കുന്നത്ത് കല്യാൺ ഹെറിറ്റേജ് എന്ന മറ്റൊരു ഭവനപദ്ധതിയുടെ പണികൾ ഇപ്പോൾ നടന്നുവരികയാണ്. ഈ സാമ്പത്തികവർഷത്തിൽ തൃശൂരിലെ ചെമ്പൂക്കാവിലും കൂട്ടുമുക്കിലും കല്യാൺ ഡെവലപ്പേഴ്‌സ് പുതിയ ഭവന പദ്ധതികൾ ആരംഭിക്കും. തിരുവനന്തപുരം, കൊച്ചി, കോട്ടയം എന്നിവിടങ്ങളിലായി കല്യാൺ ഡെവലപ്പേഴ്‌സിന്റെ വിവിധ ഭവന പദ്ധതികൾ പൂർത്തിയായി വരികയാണ്. കോഴിക്കോട് പുതിയ ഭവന പദ്ധതിയുടെ പണി ഉടൻ ആരംഭിക്കും. 2011 ൽ പ്രവർത്തനമാരംഭിച്ച കല്യാൺ ഡെവലപ്പേഴ്‌സ് 215 ലധികം ഭവനങ്ങളിലായി 4 ലക്ഷത്തിലധികം ചതുരശ്രയടി ഇതിനോടകം നിർമ്മിച്ചു ഉപയോക്താക്കൾക്ക്‌കൈമാറി കഴിഞ്ഞു.

കല്യാൺ ഡെവലപ്പേഴ്‌സ് തങ്ങളുടെ ഭവന പദ്ധതികളിലൂടെ കേരളത്തിലെ റിയൽഎസ്റ്റേറ്റ് രംഗത്ത് വിശ്വാസ്യതയും പാരമ്പര്യവും മികച്ച ഗുണമേന്മയും ഉറപ്പാക്കുകയാണെന്ന് കല്യാൺ ഡെവലപ്പേഴ്‌സ് ചെയർമാൻ ടി എസ് കല്യാണരാമൻ പറഞ്ഞു. ലോകോത്തര നിലവാരത്തിൽ ഏറ്റവും പുതിയ സൗകര്യങ്ങളോടെ സമകാലിക, ആഡംബരവീടുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭവന പദ്ധതികൾ യഥാസമയം പൂർത്തീകരിക്കുന്നതിനാണ് ഊന്നൽ നല്കുന്നതെന്നും തൃശൂരിലെ ഭവന പദ്ധതി യഥാസമയം തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും കല്യാൺ ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടർ ആർ. കാർത്തിക് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 99466 53555