ഹൈദരാബാദ് മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted on: December 1, 2017

ഹൈദരാബാദ് : ഹൈദരാബാദ് മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനയാത്രയിലും പ്രധാനമന്ത്രി പങ്കെടുത്തു. തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, ഉപമുഖ്യമന്ത്രി മുഹമ്മദ് മെഹമ്മൂദ് അലി,ആന്ധ്രപ്രദേശ് ഗവർണർ ഇഎസ്എൽ നരസിംഹൻ, കേന്ദ്ര ഭവന-നഗര കാര്യമന്ത്രി ഹർദീപ് സിംഗ് പുരി, തെലുങ്കാന നഗരവികസന മന്ത്രി കെ.ടി. രാമറാവു, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. ലക്ഷ്മൺ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

എൽ & ടിയാണ് മെട്രോ റെയിൽ നിർമ്മിച്ചത്. എൽ & ടി മാനേജിംഗ് ഡയറക് ടറും സിഇഒയുമായ എസ് എൻ സുബ്രഹ്മണ്യൻ, എൽ & ടി മെട്രോ റെയിൽ (ഹൈദരാബാദ്) എംഡി ശിവാനന്ദ് നിംമ്പാർഗി എന്നിവരും ഉദ്ഘാടനയാത്രയിൽ പങ്കെടുത്തു.