എക്‌സ്പ്രസ് പെയിന്റിംഗുമായി ബെർജർ

Posted on: November 12, 2017

കൊച്ചി : പെയിന്റിങ്ങിലെ കാലതാമസവും പരിസ്ഥിതി പ്രശ്‌നങ്ങളും ഒഴിവാക്കാനായി എക്‌സ്പ്രസ് പെയിന്റിംഗ് എന്ന ആശയവുമായി ബെർജർ പെയിന്റ് ഇന്ത്യ രംഗത്ത്.

വീടുകൾ പെയിന്റ് ചെയ്യുന്ന പ്രക്രിയ ദിവസങ്ങളോളം നീളുന്നതിനാൽ പല അസൗകര്യങ്ങളും അനുഭവപ്പെടുന്നു. വീട്ടുകാർക്ക് അവിടെ താമസിക്കാൻ പറ്റാത്ത സ്ഥിതിയാണുണ്ടാവുക. വീട്ടു സാമഗ്രികളെല്ലാം പല സ്ഥലങ്ങളിലായി കൂട്ടിയിടുന്നതുകൊണ്ടുള്ള പ്രശ്‌നം ചെറുതല്ല. പൊടിപടലങ്ങൾ വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇവയ്‌ക്കെല്ലാം പരിഹാരമാണ് ബെർജറിന്റെ എക്‌സ്പ്രസ് പെയിന്റിംഗ്.

അത്യാധുനിക ഓട്ടോമാറ്റിക് പെയിന്റിംഗ് ഉപകരണങ്ങൾ, വിദഗ്ധരായ പെയിന്റർമാർ കമ്പനി ജീവനക്കാരുടെ മേൽനോട്ടം, ഫർണിച്ചർ, വീട്ടുസാധനങ്ങൾ എന്നിവ മാറ്റാനുള്ള സഹായം പെയിന്റിങ് ജോലികൾ പൂർത്തിയായതിനുശേഷമുള്ള ക്ലീനിങ് എന്നിവ എക്‌സ്പ്രസ് പെയിന്റിംഗിൽപെടുന്നു.